
മുഖക്കുരുവും പാടുകളും ഇല്ലാത്ത ചര്‍മ്മം ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും തന്നെ. തിളങ്ങുന്ന ചര്‍മ്മം സ്വപ്‌നം കാണുന്നവരാണ് നിങ്ങളെങ്കില്‍ ഭക്ഷണക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്. മുഖക്കുരു,നിറം മങ്ങല്‍,വീക്കം എന്നിവയെ അകറ്റാന്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ ഒഴിവാക്കാം എന്ന് അറിഞ്ഞിരിക്കാം.
ചര്‍മ്മത്തിന് കേടുപാടുകള്‍ വരുത്തുന്നതില്‍ പ്രധാനിയാണ് പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍. ഉയര്‍ന്ന പഞ്ചസാര ഇന്‍സുലിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും, എണ്ണ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.ഇത്തരത്തില്‍ പഞ്ചസാര അമിതമായി അടങ്ങിയ മിഠായികള്‍ കേക്കുകള്‍ തുടങ്ങിയവ കഴിക്കുന്നത് മുഖത്ത് കുരുക്കള്‍ ഉണ്ടാവുന്നതിനും ചര്‍മ്മത്തിന്റെ തിളക്കം നഷ്ടമാവുന്നതിനും ഇടയാക്കുന്നു. എണ്ണമയമുള്ള ലഘുകടികള്‍ , വറുത്ത ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയുന്നതിനും വീക്കം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.ഇത് തടയാനായി വറുത്ത ഭക്ഷണങ്ങള്‍ക്ക് പകരം ബേക്ക് ചെയ്തതോ എയര്‍ ഫ്രൈ ചെയ്തതോ ആയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലേക്ക് മാറുന്നതാണ് ഉചിതം.
Also read- രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുമെന്ന് പേടിക്കേണ്ട; മധുരത്തിന് ഇതാ ഒരു ബദല്‍ ഓപ്ഷന്‍
ചിലരില്‍ പാല്‍ ഉത്പന്നങ്ങളും മുഖക്കുരുവിന് കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.ചീസ് പോലുള്ളവ കഴിക്കുമ്പോള്‍ അമിതമായി മുഖക്കുരു വരുന്നുണ്ടെങ്കില്‍ ഇവ ഒഴിവാക്കുന്നതാണ് നല്ലത്. അമിത അളവില്‍ ഉപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ വെള്ളം കെട്ടിനില്‍ക്കുന്നതിനും ഇത് മൂലം ചര്‍മ്മം വീര്‍ക്കുന്നതിനും കാരണമാകുന്നതായി പറയുന്നു. വൈറ്റ് ബ്രഡ് കഴിക്കുന്നത് മൂലം പെട്ടെന്ന് പ്രായം തോന്നിപ്പിക്കുന്നതിനിടയാകുന്നു. വെറ്റ് ബ്രെഡുകളില്‍ അടങ്ങിയിട്ടുള്ള കാര്‍ബോഹൈഡ്രേറ്റുകളുടെ ഉയര്‍ന്ന ഗ്ലൈസിമിക് സൂചികമൂലമാണിത്.ബേക്കണ്‍ സോസേജുകള്‍ മീറ്റുകള്‍ എന്നിവയില്‍ അടങ്ങിയിട്ടുള്ള നൈട്രേറ്റുകള്‍ ചര്‍മ്മത്തെ മങ്ങിക്കുകയും വാര്‍ദ്ധക്യത്തിനും ഇടയാക്കുന്നു.അതിനാല്‍ സംസ്‌കരിച്ച മാംസം ഒഴിവാക്കുന്നതും നല്ലതാണ്.
നാം കഴിക്കുന്ന ഭക്ഷണങ്ങളാണ് പലപ്പോഴും ചര്‍മ്മത്തില്‍ പ്രതിഫലിക്കുന്നത്. ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കത്തെ നശിപ്പിക്കുന്ന ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും പകരം ചീരയും പച്ചക്കറിയും പോലുള്ളവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യൂ. ചര്‍മ്മത്തിന് നല്ല രീതിയിലുള്ള മാറ്റങ്ങള്‍ കാണുവുന്നതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here