നാടൻ തോക്കുപയോഗിച്ച് ജ്വല്ലറിയില്‍ മോഷണ ശ്രമം; ആളുകള്‍ പിടികൂടി പൊലീസിന് കൈമാറി

ജ്വല്ലറി ഷോറൂമില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളനെ  ജീവനക്കാര്‍ പിടികൂടാന്‍ ശ്രമിച്ചതോടെ പുറത്തിറങ്ങി വെടിവെച്ചു. അഹമ്മദാബാദിലെ മണിനഗറിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച എല്‍.ജി ഹോസ്‍പിറ്റലിന് സമീപത്തുള്ള ജ്വല്ലറിയിലാണ് ഇയാള്‍ മോഷ്ടിക്കാന്‍ കയറിയത്. ഇതിന്‍റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. തോക്കുമായി ഓടുന്ന ഇയാളെ പിടികൂടാനായി ആളുകള്‍ പിന്നാലെ ഓടുന്നതും വീഡിയോയില്‍ കാണാം. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരും പിന്നാലെ ഓടി. ഒടുവില്‍ ഇയാളെ കീഴ്പ്പെടുത്തി പൊലീസിന് കൈമാറുകയായിരുന്നു. ജയ്പൂര്‍ സ്വദേശിയായ ലോകേന്ദ്രസിന്‍ഹ് ശെഖാവത്ത് എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.

also read :കുട്ടിയെയും അമ്മയെയും ലിഫ്റ്റില്‍ വെച്ച് നായ ആക്രമിച്ചു; ഉടമസ്ഥനെതിരെ പൊലീസ് കേസെടുത്തു

ജ്വല്ലറി ഷോറൂമില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ കൈയില്‍ കരുതിയിരുന്ന പിസ്റ്റള്‍ ചൂണ്ടി ജീവനക്കാരെയും ജ്വല്ലറി ഉടമയെയും ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു. അവര്‍ എതിര്‍ക്കാന്‍ ശ്രമിച്ചതോടെ ഇയാള്‍ ഭയന്നു. ഇയാള്‍ പിടിക്കപ്പെടുമെന്ന് പേടിച്ച് ഷോപ്പില്‍ നിന്ന് പുറത്തിറങ്ങി. എന്നാല്‍ പ്രതീക്ഷിച്ച പോലെ മോഷ്ടിക്കാന്‍ സാധിക്കാത്തതിന്റെ ദേഷ്യത്തില്‍ ഇയാള്‍ ഏതാനും റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. വെടിയൊച്ച കേട്ടതോടെ പരിസരത്ത് നിന്ന് ആളുകള്‍ കൂടി.തോക്കുമായി നില്‍ക്കുകയായിരുന്ന ഇയാളെ ആളുകള്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. നാടന്‍ പിസ്റ്റളുമായാണ്ഇയാള്‍ മോഷ്ടിക്കാന്‍ കയറിയത്. ആയുധം പൊലീസ് പിടിച്ചെടുത്തു.

also read :‘മുന്‍പ് തൊട്ടരുകില്‍ വന്നിട്ടും കാണാന്‍ കഴിഞ്ഞില്ല; അന്ന് ഒരുപാട് കരഞ്ഞിരുന്നു’; ജെയ്ക്കിനെ കണ്ട് കരഞ്ഞ ഒന്‍പതാം ക്ലാസുകാരി പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News