ലോൺ ആവശ്യമുണ്ടോ? ഗൂഗിൾ പേ നൽകും

ഓൺലൈൻ പേയ്‌മെന്റ് ആപ്പായ ഗൂഗിൾ പേ വഴി ഉപഭോക്താക്കൾക്ക് ലോൺ നൽകാൻ
തീരുമാനം. ബാങ്കുകളുമായും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുമായും കൈകോർത്ത് ഇന്ത്യയിലെ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമായി വായ്പാ പദ്ധതി അവതരിപ്പിക്കുകയാണ് ഗൂഗിൾ പേ. സാഷെ ലോണുകൾ എന്ന പേരിലുള്ള വായ്പ ഗൂഗിൾ പേ ആപ്പിൽ ലഭിക്കും. 7 ദിവസത്തിനും 12 മാസത്തിനും ഇടയിലുള്ള തിരിച്ചടവ് കാലാവധിയുള്ള 10,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള ചെറിയ വായ്പകളാണ് സാഷെ ലോണുകൾ.

ALSO READ:വാച്ചാത്തി സിനിമയാകുന്നു; സംവിധായികയായി രോഹിണി

ഇന്ത്യയിലെ വ്യാപാരികൾക്ക് ചെറിയ ലോണുകൾ മിക്കപ്പോഴും ആവശ്യമാണെന്ന ഗൂഗിൾ ഇന്ത്യയുടെ വിലയിരുത്തലിൽ ആണ് സാഷെ ലോൺ ആരംഭിച്ചത്. ഡി എം ഐ ഫിനാൻസുമായി സഹകരിച്ചാണ് ലോൺ നൽകുന്നത്. വ്യാപാരികളുടെ ആവശ്യകതകൾ പരിഹരിക്കാൻ സഹായിക്കുന്ന ഇ പേ ലേറ്ററിന്റെ പങ്കാളിത്തത്തോടെ വ്യാപാരികൾക്കായി ഗൂഗിൾ പേ ഒരു വായ്പാ പദ്ധതിയും ഒരുക്കിയിട്ടുണ്ട്. 15,000 രൂപ മുതൽ ആരംഭിക്കുന്ന  ലോണുകൾ 111 രൂപ മുതലുള്ള ഇഎംഐകൾ ഉപയോഗിച്ച് തിരിച്ചടയ്ക്കാം.

ALSO READ:ഒടുവില്‍ ഗാസയിലേക്ക് ഭക്ഷണവും മരുന്നും എത്തുന്നു; റാഫ ഇടനാഴി തുറക്കാന്‍ ധാരണ

ഉപഭോക്താക്കൾക്കായി ഗൂഗിൾ പേ ആക്‌സിസ് ബാങ്കുമായി ചേർന്ന് വ്യക്തിഗത വായ്പാ നൽകും. ഐസിഐസിഐ ബാങ്കുമായി സഹകരിച്ച് വായ്പകൾ യുപിഐ വഴി ലഭ്യമാക്കും.ചെറുകിട ബിസിനസ് സംരംഭങ്ങളെ സഹായിക്കുന്നതിനുള്ള എ ഐ അധിഷ്ഠിത പദ്ധതിയും ഗൂഗിള്‍ പ്രഖ്യാപിച്ചു.ഗൂഗിള്‍ മെര്‍ച്ചന്‍റ് സെന്‍റര്‍ നെക്സ്റ്റ് സംവിധാനം സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സ്വയമേവ പ്രചരിപ്പിക്കും. ഇത് കൂടുതല്‍ ബിസിനസ് ലഭിക്കാന്‍ സംരംഭകരെ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News