ഗുഡ്‌സ് ഓട്ടോയിലെ വാഴക്കുലകള്‍ക്കിടയില്‍ ഒളിപ്പിച്ച് പാന്‍മസാല കടത്ത്; മണ്ണാര്‍ക്കാട് 2 പേര്‍ പൊലീസ് പിടിയില്‍

വാഴക്കുലകളുമായെത്തിയ ഗുഡ്‌സ് ഓട്ടോയില്‍ നിന്നും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. മണ്ണാര്‍ക്കാട് കുന്തിപ്പുഴയ്ക്കു സമീപം പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് 73 ചാക്ക് നിരോധിത പുകയില ഉല്‍പന്നമായ പാന്‍മസാല മണ്ണാര്‍ക്കാട് പൊലീസ് പിടികൂടിയത്.

ALSO READ: ചുവപ്പണിയാന്‍ ഫ്രാന്‍സ്; അഭിപ്രായ സര്‍വേകളെ അട്ടിമറിച്ച് ഫ്രഞ്ച് പാര്‍ലമെന്റ് ഇലക്ഷനില്‍ ഇടത് മുന്നേറ്റം

സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. മണ്ണാര്‍ക്കാട് സ്വദേശികളായ റഷീദ്, സുലൈമാന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പാലക്കാട് ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മണ്ണാര്‍ക്കാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ജില്ലാ പൊലീസ് മേധാവിയുടെ ഡെന്‍സാഫ് ടീമിലെ അംഗങ്ങളും ചേര്‍ന്നായിരുന്നു വാഹനപരിശോധന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News