സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടെങ്കില്‍ ഇന്ന് ബെസ്റ്റ് ദിവസം; ആശ്വാസമായി പൊന്നിന്റെ വില

Gold Price

കേരളത്തില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 72,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9005 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂട്ടാതെയാണ് ഈ നിരക്ക്.

ബുധനാഴ്ച മുതലാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ സ്വര്‍ണത്തിന് 4000ലധികം രൂപ വര്‍ധിച്ചിരുന്നു. ശേഷം കഴിഞ്ഞ ദിവസം മുതല്‍ വില കുറഞ്ഞത്.

Also Read :ആരംഭിക്കലാമ! ഇനി കിടിലോസ്കി മോഡലുകളുടെ വരവ്; ചെന്നൈയിൽ പുതിയ ഡിസൈനിങ്ങ് സ്റ്റുഡിയോ തുറന്ന് റെനോ

സ്വര്‍ണവില നിര്‍ണയിക്കുന്നത് എങ്ങനെയാണ്, എന്താണ് അതിന്റെ അടിസ്ഥാനം?

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News