
സംസ്ഥാനത്ത് 65,000 കടന്ന് സ്വര്‍ണവില. ഇന്നും സ്വര്‍ണത്തിന് വില കൂടി. സ്വര്‍ണത്തിന് ഇന്ന് പവന് ഒറ്റയടിക്ക് 880 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 65,000 കടന്നു. 65,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ഗ്രാമിനും ആനുപാതികമായി വില ഉയര്‍ന്നു. 110 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8230 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ 63,520 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.
Also Read : കേരളത്തിലെ ആദ്യത്തെ ബുക്ക് എടിഎം തലസ്ഥാനത്ത്; ഉദ്‌ഘാടനം നിർവഹിച്ച് മന്ത്രി സജി ചെറിയാൻ
ഈ മാസത്തെ സ്വര്‍ണ വില പവനില്‍:
മാര്‍ച്ച് 1; 63,520
മാര്‍ച്ച് 2; 63,520
മാര്‍ച്ച് 3; 63,520
മാര്‍ച്ച് 4; 64,080
മാര്‍ച്ച് 5; 64,520
മാര്‍ച്ച് 6; 63,160
മാര്‍ച്ച് 7; 63,920
മാർച്ച് 8 ; 64,320
മാർച്ച് 9 ; 64,320
മാർച്ച് 10; 64,400
മാർച്ച് 11; 64,160
മാർച്ച് 12; 64,520
സ്വര്‍ണവില നിര്‍ണയിക്കുന്നത് എങ്ങനെയാണ് എന്താണ് അതിന്റെ അടിസ്ഥാനം?
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

