ആശ്വാസമായി സ്വർണവില: ഇന്നും വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ തന്നെ

Today Kerala gold rate 15/03/2026

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലെ രേഖപ്പെടുത്തിയ ആ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ തന്നെ സ്വർണവില ഇന്നും തുടരുകയാണ്. ഒരു പവൻ സ്വർണത്തിന് 1,17,080 രൂപയും ഒരു ഗ്രാം സ്വർണത്തിന് 14,635 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. ഇന്നലെ പവന് 760 രൂപയുടെ വലിയ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ന് വില മാറ്റമില്ലാതെ തുടരുന്നത്.

സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ തുടരുന്നത് വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവർക്ക് നേരിയ ആശ്വാസം നൽകുന്ന വാർത്തയാണ് .വിപണിയിലെ ഈ താൽക്കാലിക ഇടിവ് സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് അനുകൂലമായ സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത്.

ALSO READ : നോക്ക് നോക്ക്…! ഇന്നത്തെ ആ ലക്കി പേഴ്സൺ നിങ്ങളാണോ ?

സ്വർണ്ണ വിലയിൽ ഇടിവുണ്ടായെങ്കിലും ആഭരണങ്ങൾ വാങ്ങുമ്പോൾ നിലവിലെ സ്വർണവിലയ്ക്ക് പുറമെ മറ്റ് ചില അധിക ചെലവുകൾ കൂടി ഉപഭോക്താക്കൾ കണക്കിലെടുക്കേണ്ടതുണ്ട്. കുറഞ്ഞത് 5% മുതൽ 20% വരെ പണിക്കൂലിയും (Making charges), സ്വർണവിലയുടെയും പണിക്കൂലിയുടെയും ആകെ തുകയുടെ മേൽ 3 ശതമാനം ജിഎസ്ടിയും (GST), കൂടാതെ ഹാൾമാർക്കിംഗ് ചാർജുകളും നൽകേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News