ഇന്ന് സ്വര്‍ണവില കൂടിയോ കുറഞ്ഞോ? പൊന്നിന്‍റെ നിരക്ക് ഇങ്ങനെ

gold-rate-kerala-Today

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ വന്‍ മാറ്റങ്ങള്‍ ആണ് സംഭവിക്കുന്നത്. ഒരു ദിവസം കൂടുമെങ്കില്‍ അടുത്ത ദിവസം സ്വര്‍ണത്തിന്റെ വില കുറയുന്നതാണ് കാണാന്‍ സാധിക്കുന്നത്.

എന്നാല്‍ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 63,520 രൂപയാണ് ഇന്നത്തെ വില. 7,940 രൂപയാണ് ഒരു ഗ്രാമിന് ഇന്നത്തെ വില.

ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. എന്നാല്‍ സംസ്ഥാനത്ത് ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിച്ചിരുന്നു. ഇപ്പോ‍ഴത് 63,000-ലേക്ക് എത്തി.

Also Read: മുംബൈയിൽ ടെസ്‌ല ഇന്ത്യയിലെ ആദ്യത്തെ ഷോറൂം തുറക്കും; ബാന്ദ്രയിലെ ഷോറൂമിന് പ്രതിമാസ വാടക 35 ലക്ഷം

സ്വർണവില നിർണയിക്കുന്നത് എങ്ങനെയാണ് എന്താണ് അതിന്റെ അടിസ്ഥാനം?

സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വർണത്തിന്റെ വില നിർണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങൾ.

യുഎസിലെ പണപ്പെരുപ്പം കഴിഞ്ഞമാസം 2.6 ശതമാനമായി ഉയർന്നതിനാൽ‍ യുഎസ് ഫെഡറൽ റിസർവ് സമീപഭാവിയിലെങ്ങും അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കില്ലെന്നതിനാലാണ് സ്വർണവിലയിൽ ഇടിവ് സംഭവിക്കുവാനുള്ള കാരണം. അതോടൊപ്പം തന്നെ പ്രസിഡന്റ് ട്രംപിന്റെ താരിഫ് പോരും ഡോളർ മുന്നേറുന്നതും സ്വർ‌ണവില താഴാൻ കാരണമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News