അമ്പരപ്പിച്ച് ഞായറാഴ്ച സ്വര്‍ണവില; ഇന്നത്തെ പൊന്നിന്റെ നിരക്ക് അറിഞ്ഞോ ?

gold-price-kerala

കേരളത്തില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 72,016 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 9002 രൂപയാണ്. പണിക്കൂലിയും നികുതിയും കൂട്ടാതെയാണ് ഈ നിരക്ക്.

ബുധനാഴ്ച മുതലാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ സ്വര്‍ണത്തിന് 4000ലധികം രൂപ വര്‍ധിച്ചിരുന്നു. ഇതിനുശേഷമാണ് സ്വര്‍ണത്തിന്റെ വില കുറയാന്‍ ആരംഭിച്ചത്.

Also Read : അരി ഇനി ‘ബാങ്കി’ലും കിട്ടും; അരിയും അവലും വിപണിയിലിറക്കി കോഴിക്കോട് നോർത്ത് സർവീസ് സഹകരണ ബാങ്ക്

സ്വര്‍ണവില നിര്‍ണയിക്കുന്നത് എങ്ങനെയാണ്, എന്താണ് അതിന്റെ അടിസ്ഥാനം?

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News