മാറ്റമില്ലാതെ തുടരുന്ന പൊന്നിൻ വില

നവംബറിലെ ഏറ്റവും വലിയ വില വർധനക്ക് ശേഷം മാറ്റമില്ലാതെ സ്വർണവില. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില്പന നിരക്ക് 44,760 രൂപയാണ്. ഗ്രാമിന് ഇന്ന് 5595 രൂപയാണ്. നവംബറിലെ ഏറ്റവും വലിയ വില വർധനവാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. 44,440 രൂപയായിരുന്ന സ്വർണം 320 രൂപ കൂടി 44,760 രൂപയാകുയായിരുന്നു.

ALSO READ: ഭാര്യയെ വെട്ടി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

അതേസമയം ഒക്ടോബറിൽ സ്വർണവില റെക്കോർഡ് വിലയിൽ എത്തിയെങ്കിലും പിന്നീട് വില കുറയുന്നതാണ് കണ്ടത്. നവംബർ 4 മുതൽ വില കുറയുകയായിരുന്നു.വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

ALSO READ: ‘ശരിക്കും ദൈവത്തിൻറെ കുട്ടിയാണ്’; കോഹ്ലിയുടെ നേട്ടത്തിൽ അനുഷ്ക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News