ദാ ഈ കറി ഒരുതവി ഉണ്ടെങ്കില്‍ ഒരുപറ ചോറുണ്ണാന്‍ വേറൊരു കറിയും വേണ്ട !

theeyal

ചോറിന് കറിയുണ്ടാക്കാന്‍ മടിയുള്ളവര്‍ക്കായി ഒരു കിടിലന്‍ വിഭവം പറഞ്ഞുതരാം. ഇന്ന് ഉച്ചയ്ക്ക് ഊണിന് നല്ല കിടിലന്‍ രുചിയില്‍ വറുത്തരച്ച ഉള്ളിത്തീയല്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

Also Read : റസ്റ്റോറന്റുകളില്‍ കിട്ടുന്ന അതേ രുചിയില്‍ ഗാര്‍ലിക് ബ്രഡ് വീട്ടിലുണ്ടാക്കാം സിംപിളായി

ചേരുവകള്‍ :

  1. ചെറിയ ഉള്ളി – 1 കപ്പ്
  2. മുരിങ്ങക്കായ – 1എണ്ണം (ചെറുതാക്കി നെടുകെ മുറിച്ചത് )
  3. പച്ചമുളക് – 2 എണ്ണം
  4. ഉരുളക്കിഴങ്ങ്, ബീന്‍സ് – 1 കപ്പ് (ചെറുതാക്കി നുറുക്കിയത് )
  5. ചുവന്ന മുളക് – 4 എണ്ണം
  6. മല്ലി – 2 ടീസ്പൂണ്‍
    7.പുളി – 1 നെല്ലിക്ക വലിപ്പത്തില്‍
  7. നാളികേരം – 1/2 നാളികേരം ചിരകിയത്
  8. വെളിച്ചെണ്ണ – 3 ടീസ്പൂണ്‍
  9. കറിവേപ്പില – 1 തണ്ട്
  10. കടുക് – 1/2 ടീസ്പൂണ്‍
  11. മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
  12. ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

പുളി കുറച്ചു വെള്ളത്തില്‍ ഇട്ട് വയ്ക്കുക.

മല്ലിയും ചുവന്ന മുളകും നന്നായി വറുത്തു മാറ്റുക.

നാളികേരം വെളിച്ചെണ്ണയില്‍ വറുത്തു മാറ്റുക.

വറുത്ത നാളികേരം മല്ലി, മുളക് എന്നിവ അരച്ചെടുക്കുക.

1 മുതല്‍ 4 വരെ ഉള്ള ചേരുവകള്‍ മഞ്ഞള്‍പ്പൊടിയും വെള്ളവും ഒഴിച്ചു വേവിക്കുക.

മുക്കാല്‍ വേവ് ആകുമ്പോള്‍ ഉപ്പും, പുളി വെള്ളവും ഒഴിച്ചു ഒന്ന് തിളപ്പിക്കുക.

അതിലേക്ക് അരപ്പ് ചേര്‍ത്ത് തിളപ്പിക്കുക.

അതിലേക്ക കറിവേപ്പിലയും കടുകും ചുവന്ന മുളകും താളിച്ചു ഇടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News