ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

ഇന്ന് വിജയദശമി. ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ അറിവിന്‍റെ ലോകത്തേയ്ക്ക് ചുവടുവയ്ക്കുന്ന ദിനം. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ ഒട്ടാകെ ഈ ദിനം ആഘോഷിക്കപ്പെടുന്നു.

Also read:പണം കായ്ക്കുന്ന മരം കണ്ടുകിട്ടിയേ…! വീഡിയോ വൈറൽ

വിദ്യാദേവതയായ സതസ്വതിക്ക് മുന്നിൽ മാതാവോ പിതാവോ ഗുരുവോ ഗുരുസ്ഥാനീയരായവരോ കുട്ടിയെ മടിയിൽ ഇരുത്തി മണലിലോ അരിയിലോ ആദ്യാക്ഷരം കുറിപ്പിക്കും. നവരാത്രി ആഘോഷങ്ങളുടെ പത്താം ദിനമാണ് വിജയദശമി എന്നറിയപ്പെടുന്ന ദസറ ആഘോഷിക്കുന്നത് . ദശരാത്രികളിലാഘോഷിക്കുന്ന ഉത്സവമായതിനാലാണ് ദസറ എന്ന പേര് വന്നത്. പേരു പോലെ തന്നെ ഇന്നത്തെ ദിവസത്തിന് പിന്നിൽ ഐതിഹ്യങ്ങളും ഒന്നിലധികമുണ്ട്.

Also read:തട്ടില്‍കുട്ടി ദോശ ഇഷ്ടമാണോ? സിംപിളായി ഡിന്നറിനൊരുക്കാം തട്ടില്‍കുട്ടി ദോശ…

രാക്ഷസ രാജാവായ രാവണനുമേൽ ശ്രീരാമൻ നേടിയ വിജയം ആഘോഷിക്കുന്ന ഉത്സവമാണ് വടക്ക്, തെക്ക് സംസ്ഥാനങ്ങളിൽ, ദസറ . വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അസുര രാജാവായ മഹിഷാസുരനെ ദുർഗാ ദേവി വധിച്ചതിന്റെ ആഘോഷമാണിത്. വിജയദശമി നാളില്‍ ദുർഗ ദേവിയുടെ ബിംബം നദിയിലോ ജലാശയത്തിലോ ഒഴുക്കുന്നതും പടക്കങ്ങൾ നിറച്ച രാവണന്റെയും കുംഭകർണന്റെയും ഇന്ദ്രജിത്തിന്റെയും കോലങ്ങൾക്ക് തീകൊളുത്തി പൊട്ടിക്കുന്നത് ഉത്തരേന്ത്യയിലെ ദസ്റയുടെ പ്രധാന ചടങ്ങുകളാണ്. ദശമി, ദസറ അനുഷ്ഠാനങ്ങളിലും ആഘോഷ രീതികളിലും വ്യത്യാസമുണ്ടെങ്കിലും നൽകുന്ന സന്ദേശം ഒന്നാണ്, തിന്മയ്ക്കുമേൽ നന്മ നേടിയ വിജയം. ദീപാവലി ഒരുക്കങ്ങൾക്കും ഈ ദിവസത്തോടെ തുടക്കമാകും. ദസറ കഴിഞ്ഞുളള 20-ാം ദിവസമാണ് ദീപാവലി ആഘോഷം.

Also read:പൃഥ്വിരാജിന്റെ അടുത്ത പാൻ ഇന്ത്യൻ സിനിമ, ‘വേലുത്തമ്പി ദളവ’, ചിത്രത്തിൽ മൂന്ന് ഗെറ്റപ്പ്, ഇംഗ്ലീഷിലും ഇറങ്ങും: വിജി തമ്പി

ചരിത്രവും ഐതിഹ്യങ്ങളും വിശ്വാസവും ഒക്കെ മാറ്റി നിർത്തിയാൽ കേരളത്തിൽ വിജയദശമിക്ക് മതേതരമായൊരു സ്വീകാര്യതയുണ്ട്.ജാതിമത ഭേദമന്യേ കുരുന്നുകളെ ഈ ദിനം എ‍ഴുത്തിനിരുത്തുന്നു. ഒരു മതത്തെയോ ദൈവത്തെയോ ആഘോഷിക്കുന്നതിനുമപ്പുറം ഈ ദിനത്തിന്‍റെ പവിത്രതയെ ആഘോഷിക്കുകയാണ് കേരളം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News