ഹാട്രിക് താഴ്ച വമ്പന്‍ കുതിപ്പിനായിരുന്നോ; സ്വര്‍ണ വില വീണ്ടും എഴുപതിനായിരത്തില്‍, റെക്കോർഡ് പുതുക്കി

today's-gold-price

മൂന്ന് ദിവസം തുടർച്ചയായി ഇടിഞ്ഞ സ്വർണ വില ഇന്ന് വൻ കുതിപ്പ് നടത്തി. ഇതോടെ പവന്‍ വില വീണ്ടും 70,000 കടന്നു. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 95 രൂപ വർധിച്ച് 8,815 രൂപയായി. പവന് 760 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 70,520 രൂപയായി. സ്വർണത്തിന്റെ റെക്കോർഡ് വിലയാണിത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 78 രൂപ വർധിച്ച് 7,213 രൂപയായി. ഒരു പവൻ 18 കാരറ്റ് സ്വർണത്തിന് 57,704 രൂപയായി.

ഈ മാസം ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില 65,800 രൂപയായിരുന്നു. ഏറ്റവും കൂടിയത് 70,520 രൂപയും. അതായത് ഈ മാസം തന്നെ 4,720 രൂപ പവന് വർധിച്ചു.

ALSO READ: നേട്ടത്തിന്റെ പാതയില്‍ സിഡ്കോ; തുടര്‍ച്ചയായ മൂന്നാംവര്‍ഷം 200 കോടിക്കുമേല്‍ വിറ്റുവരവ്

സ്വര്‍ണവില നിര്‍ണയിക്കുന്നത് എങ്ങനെയാണ്, എന്താണ് അതിന്റെ അടിസ്ഥാനം?

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News