അവധി ദിനത്തില്‍ സ്വര്‍ണം വാങ്ങാന്‍ പ്ലാനിട്ട് ഇരിക്കുവാണോ; ഇന്നത്തെ വിലനിലവാരം അറിയാം

today's-gold-price

ഞായറാഴ്ചയായിട്ട് സ്വർണം വാങ്ങാൻ പ്ലാൻ ചെയ്തിരിക്കുകയാണോ? ഇന്നത്തെ സ്വർണ വിലനിലവാരം അറിയാം. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,040 രൂപയാണ്. 8,755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലത്തെ വില തന്നെയാണ് ഇന്നും. ശനിയാഴ്ചയും വിലയിൽ മാറ്റമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില ഇടിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

പത്തുദിവസത്തിനിടെ പവന് 4000ലധികം രൂപയാണ് കുറഞ്ഞത്. സ്വര്‍ണവില കൈയിലൊതുങ്ങാതെ കുതിക്കുമെന്ന ഘട്ടത്തില്‍ നിന്ന് കഴിഞ്ഞ ഏപ്രില്‍ 23 മുതലാണ് ആശ്വാസകരമായ രീതിയില്‍ വില കുറയാന്‍ ആരംഭിച്ചത്. ആറു ദിവസത്തോളം സ്വര്‍ണവിലയില്‍ കുറവ് സംഭവിച്ചെങ്കിലും പിന്നെയും നേരിയ വര്‍ധനയുണ്ടായിരുന്നു. അതിനുശേഷമാണ് ഒറ്റയടിക്ക് ഇത്രയും വലിയൊരു താഴ്ച വരികയും ശേഷം വില മാറുന്നത് നിലയ്ക്കുകയും ചെയ്തത്.

ALSO READ: ഭാ​ഗ്യാന്വേഷികളേ… ഇനി ഇരട്ടി ഭാ​ഗ്യം: സമ്മാനഘടനയിൽ നിരവധി പുതുമകളുമായി സംസ്ഥാന ഭാഗ്യക്കുറി

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയുടെ ചാഞ്ചാട്ടത്തിന്റെ പ്രധാനപ്പെട്ട ഒരു കാരണമായി വിലയിരുത്തപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News