സ്വർണവില ഇനിയും ഇടിയുമോ? സ്വർണ വിലയിൽ നേരിയ വ്യത്യാസം

സംസ്ഥാനത്തെ ആഭരണ വിപണിയിൽ ഇന്ന് സ്വർണ നിരക്കുകളിൽ നേരിയ വ്യത്യാസം. 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു പവൻ സ്വർണത്തിന് (8 ഗ്രാം) 43,928 രൂപയാണ് നിരക്ക് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന് 5,491 രൂപയുമാകുന്നു. കഴിഞ്ഞ ദിവസവും ഒരു പവൻ സ്വർണത്തിന് 8 രൂപ കുറച്ച് 43920 വിലയാണ് കുറിച്ചത്.

also read :കൽക്കി ചിത്രത്തിന്റെ സുപ്രധാന ഫോട്ടോ ചോർന്നു; അസ്വസ്ഥനായി പ്രഭാസ്; നടപടിയുമായി നിർമാതാക്കൾ

അതേസമയം സെപ്റ്റംബർ മാസക്കാലയളവിൽ ഒരു പവൻ സ്വർണത്തിൽ രേഖപ്പെടുത്തിയ ഉയർന്ന വില 44,240 രൂപയാണ്. സെപ്റ്റംബർ 4നായിരുന്നു. ഈ മാസത്തിനിടെ സ്വർണത്തിൽ കുറിച്ച ഏറ്റവും താഴ്ന്ന വിലനിലവാരം 43,600 രൂപയാകുന്നു. 13, 14 തീയതികളിലായിരുന്നു ഈ നിരക്ക് രേഖപ്പെടുത്തിയത്.

also read :ലിബിയ; പ്രളയത്തിന്‌ കാരണമായ രണ്ട് അണക്കെട്ടുകളുടെ തകർച്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ കാര്യമായ മാറ്റങ്ങളില്ലാതെയാണ് കഴിഞ്ഞ വ്യാപാര ആഴ്ച കടന്നുപോയത്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ ഇനിയുള്ള ധനനയ യോഗങ്ങളിൽ പലിശ നിരക്ക് വർധന പരിമിതപ്പെടുത്തിയേക്കുമെന്ന നിഗമനങ്ങൾ ഒരു വശത്ത് പിന്തുണയേകുമ്പോൾ, പണപ്പെരുപ്പവും ഉയർന്ന പലിശ നിരക്കും കാരണം നേരിടാവുന്ന സാമ്പത്തിക മാന്ദ്യ ആശങ്കകൾ മറുവശത്ത് പ്രതികൂല സ്വാധീനവും നടത്തുന്നതാണ് സ്വർണത്തെ തളച്ചിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News