ഹെന്റമ്മോ എന്തൊരു വില; സ്വര്‍ണം ഇനി പൊള്ളിക്കും, റെക്കോര്‍ഡ് നിരക്ക്

gold-rate-kerala-today

കേരളത്തില്‍ സ്വര്‍ണവില സർവകാല റെക്കോർഡിൽ. പവന് ഒറ്റയടിക്ക് 840 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില 62,000 കടന്നു. അപൂര്‍വമായേ ഇത്രയും വര്‍ധനവ് ഒരു ദിവസം സ്വര്‍ണവിലയില്‍ രേഖപ്പെടുത്താറുള്ളൂ.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 62,480 രൂപയാണ്. ഗ്രാമിന് 105 രൂപ വര്‍ധിച്ച് 7,810 രൂപയിലെത്തി. ആഗോള വിപണിയില്‍ വില കുതിക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും വില കൂടുന്നത്. ഇന്നലെ വില അൽപ്പം കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു സ്വര്‍ണവില. ജനുവരി 22നാണ് പവന് 60,000 കടന്ന് ചരിത്രം സൃഷ്ടിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില ജനുവരി ഒന്നാം തീയതിയിലെ 57,200 രൂപ എന്നതായിരുന്നു.

Read Also: ക്രിപ്‌റ്റോ ഇടപാടുകളിൽ ഇനി മാറ്റം വരും; ക്രിപ്‌റ്റോ കറന്‍സി നയത്തിൽ മാറ്റം വരുത്താൻ ഒരുങ്ങി സർക്കാർ

വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.

Key words: gold prices, today gold rate, silver rate today

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News