സ്വർണം താഴോട്ട് ഇറങ്ങുന്നു; ഇന്നും വിലയിൽ ഇടിവ്

kerala gold rate today

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഒരു പവൻ സ്വർണത്തിന് 118240 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്ന് മാത്രം ഒരു പവന് 720 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 14,780 രൂപയാണ് നിരക്ക്. ഇന്നലെ ഒരു പവന് സ്വർണത്തിന് 118960 രൂപയായിരുന്നു നിരക്ക്.

Also read: ഇന്ത്യൻ ഓഹരി വിപണിയിൽ വീണ്ടും വലിയ തകർച്ച! സെൻസെക്‌സ് 829 പോയിന്റ് ഇടിഞ്ഞു

ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം, മുകളിൽ സൂചിപ്പിച്ച നിരക്കുകൾ സ്വർണ്ണത്തിന്റെ വിപണി വില മാത്രമാണ്. ആഭരണങ്ങൾ വാങ്ങുമ്പോൾ ഈ തുകയോടൊപ്പം കുറഞ്ഞത് 5% മുതൽ 20% വരെ പണിക്കൂലിയും (Making charges), 3 ശതമാനം ജിഎസ്ടിയും (GST), ഹാൾമാർക്കിംഗ് ചാർജുകളും നൽകേണ്ടി വരും. അതിനാൽ ഒരു പവൻ ആഭരണം കയ്യിൽ കിട്ടുമ്പോൾ ഏകദേശം 1.30 ലക്ഷം രൂപയോ അതിന് മുകളിലോ ചെലവ് വന്നേക്കാം.ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും രൂപയുടെ മൂല്യത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും സ്വർണ വിലയിൽ പ്രതിഫലിച്ചേക്കും എന്നാണ് വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News