സ്വർണവിലയിൽ ചാഞ്ചാട്ടം; നിരക്കിൽ ഇടിവ്

gold rate kerala 30 03 2026

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് ഇന്ന് മാത്രം 600 രൂപയുടെ കുറവാണു രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,08,000 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 108600 രൂപയായിരുന്നു. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 13500 രൂപയായി.

Also read: ഒന്നും രണ്ടുമല്ല പത്ത് കോടിയാ; സമ്മർ ബംബർ ഫലം പ്രഖ്യാപിച്ചു, ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ നേരിയ മാറ്റങ്ങൾ ഉണ്ടായിരുന്നു. ഈ മാസം 23-ാം തീയതി മാർച്ച് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം എത്തിയിരുന്നു. അന്ന് ഒരു പവന് സ്വർണത്തിന് ഒരു ലക്ഷത്തിൽ താഴെ വില രേഖപ്പെടുത്തിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ സ്വർണവില ഉയരുകയായിരുന്നു. വീണ്ടും സ്വർണവില കുത്തനെ കൂടുകയാണ്. 1,26,920 രൂപയിൽ ഈ മാസം ആദ്യം സ്വർണവില എത്തിയിരുന്നു. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം തുടരുന്നുകൊണ്ടിരുന്നാൽ ഇനിയും സ്വർണവില ഉയർന്നേക്കുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News