കമ്പല്ല മോനേ ഇത് പാമ്പാ…കുഞ്ഞിന്റെ കൈയ്യില്‍ നിന്ന് പാമ്പിനെ വലിച്ചെറിഞ്ഞ് അച്ഛന്‍; വിഡിയോ കാണാം

ചില വിഡിയോകള്‍ ഏവരിലും കൗതുകമുണര്‍ത്താം.എന്നാല്‍ മറ്റ് ചിലത് പേടിപെടുത്തുന്നതുമാവാം. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത് അത്തരത്തിലൊരു വീഡിയോയാണ്.

വളര്‍ത്തുനായയുമായി കളിക്കുന്നതിനിടെ പിഞ്ചു കുഞ്ഞ് അബദ്ധത്തില്‍ പാമ്പിനെ കൈയില്‍ എടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.
കുട്ടി എറിഞ്ഞു കൊടുക്കുന്നത് വളര്‍ത്തുനായ കടിച്ചെടുത്ത് ദൂരേക്ക് വലിച്ചെറിയുന്ന കളിയിലാണ് കുഞ്ഞും നായയും ഏര്‍പ്പെട്ടിരുന്നത്. അത്തരത്തില്‍ ഒരു ചുള്ളിക്കമ്പ് എടുത്ത് കുഞ്ഞ് വലിച്ചെറിഞ്ഞു. നായ ഇത് കടിച്ചെടുത്ത് ദൂരെയ്ക്ക് കൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം.അതിനിടെ വീടിന്റെ തൊട്ടടുത്ത് ഉണ്ടായിരുന്ന പാമ്പിനെ ചുള്ളിക്കമ്പ് ആണെന്ന് കരുതി കുഞ്ഞ് എടുക്കുന്നുണ്ട്.വീഡിയോ എടുക്കുന്നതിനിടെ കുഞ്ഞിന്റെ കൈയ്യില്‍ പാമ്പിനെ കണ്ട പിതാവ് കുട്ടിയുടെ കൈയ്യില്‍ നിന്ന് പാമ്പിനെ എടുത്ത് വലിച്ചെറിയുകയാണ് ചെയ്യുന്നത്.

ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചത്. ഹിയര്‍മീഔട്ട് എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys