ടോയ്‌ലെറ്റ് പ്രവർത്തനരഹിതമായി; വിമാനം തിരിച്ചിറക്കി

ടോയ്‌ലെറ്റ് പ്രവർത്തനരഹിതമായതിനെ തുടർന്ന് ഓസ്ട്രിയൻ വിമാനം തിരിച്ചിറക്കി. വിയന്നയിൽ നിന്ന് ന്യൂയോർക്കിലേക്ക് യാത്ര പുറപ്പെട്ട ശേഷമാണ് വിമാനത്തിൽ തകരാർ കണ്ടെത്തിയത്. യാത്ര പുറപ്പെട്ട് രണ്ടുമണിക്കൂറിന് ശേഷമാണ് ഇത് കണ്ടെത്തിയത്. തുടർന്ന് തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു.

ബോയിങ് 777 വിമാനമാണ് തിരിച്ചിറക്കിയത്. വിയന്നയിൽ നിന്ന് ന്യൂയോർക്കിലേക്ക് എട്ടു മണിക്കൂർ യാത്രയാണ് ഉള്ളത്. 300ഓളം യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. ഇത്രയും നേരം ടോയ്‌ലെറ്റ് ഉപയോഗിക്കാൻ കഴിയാതെ വരുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാവും എന്ന് കണ്ടാണ് വിമാനം തിരിച്ചിറക്കാൻ തീരുമാനിച്ചത്. എട്ടിൽ അഞ്ച് ടോയ്‌ലെറ്റിലും ഫ്‌ളഷ് പ്രവർത്തിക്കാത്തതാണ് തകരാറിന് കാരണമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News