വിവാഹ വാ​ഗ്ദാനം നൽകി ഒമ്പതര കോടി രൂപ തട്ടിയെടുത്തു, പ്രമുഖ ടോളിവുഡ് നടിക്കെതിരെ പരാതി

actress ashu reddy

വിവാഹവാദ​ഗ്ദാനം നൽകി കബളിപ്പിച്ചെന്നാരോപിച്ച് ടോളിവുഡ് നടി അഷു റെഡ്ഡിക്കെതിരെ പരാതി. സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവാവിൽ നിന്ന് ഒമ്പതരക്കോടി രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. പരാതിയിൽ അഷു റെഡിക്കെതിരെ ഹൈദരാബാദ് സിറ്റി സെൻട്രൽ ക്രൈം സ്റ്റേഷൻ (സിസിഎസ്) പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുവാവിന്റെ പിതാവാണ് പരാതി നൽകിയിരിക്കുന്നത്. 2018ൽ ആണ് നടിയും യുവാവും പരിചയപ്പെട്ടത്. ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു.എന്നാൽ ആ സമയങ്ങളിൽ താരം വിവാഹമോചന നടപടികളിലൂടെ കടന്നുപോകുകയായിരുന്നു. എന്നാൽ ആ പ്രശ്നങ്ങൾ യുവാവുമായുള്ള വിവാഹത്തിന് തടസമാകില്ലെന്ന് അഷു ഉറപ്പ് നൽകിയിരുന്നു. പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്ന് പറഞ്ഞ് നടി യുവാവിൽ നിന്ന് പലപ്പോഴായി പണം കൈപ്പറ്റുകയായിരുന്നു.

also read: ന​ഗ്നദൃശ്യങ്ങൾ പകർത്തി സാമ്പത്തികമായി ചൂഷണം ചെയ്തു, നടൻ ഷിയാസ് കരീമിനെതിരെ വീണ്ടും പരാതി

ഏകദേശം 9.35 കോടി രൂപ അഷുവിന് മകൻ കൊടുത്തിട്ടുണ്ടെന്നാണ് പിതാവിന്റെ പരാതിയിലുള്ളത്. പണത്തിന് പുറമേ അഷു യുവാവിൽ നിന്ന് അഞ്ച് കിലോ​ഗ്രാം സ്വർണം, ആഡംബര കാറുകൾ, ഫ്ലാറ്റുകൾ തുടങ്ങിയവ കൈപ്പറ്റിയതായും പരാതിയിലുണ്ട്. നടിയുടെ കുടുംബത്തിനെതിരെ ​ഗുരുതര ആരോപണങ്ങളാണ് യുവാവിന്റെ പിതാവ് ഉന്നയിക്കുന്നത്.വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അഷു ഒഴിഞ്ഞുമാറിയെന്നും പിന്നീട് ഭീഷണിപ്പെടുത്താൻ ആരംഭിച്ചെന്നുമാണ് പരാതിയിലുള്ളത്. മറ്റൊരു യുവാവുമായി താരത്തിന് ബന്ധമുള്ളതായും യുവാവിന്റെ പിതാവ് ആരോപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News