
ബ്രേക്ക്ഫാസ്റ്റിന് ദോശയും ഇഡ്ഡലിയുമാണ് ഉണ്ടാക്കുന്നതെങ്കിൽ ചട്ട്ണിയായിരിക്കും കറി അല്ലേ? അതാണ് പലരുടേയും ഇഷ്ടം അല്ലെങ്കിൽ പതിവ്. എന്നാൽ എന്നും ഈ കോംബോ ആണെങ്കിൽ ബോറടിക്കില്ലേ? എന്നാ പിന്നെ ചട്ട്ണി നമുക്കൊന്ന് മാറ്റിപ്പിടിച്ചാലോ? നല്ല ഉണക്കമുളകും കറിവേപ്പിലയപമൊക്കെയിട്ട നല്ല കൊതിയൂറും തക്കാളി ചട്ട്ണിയാണ് നമ്മുടെ അടുത്ത പരീക്ഷണം. അപ്പോൾ ഒരു കൈ നോക്കുവല്ലേ? റെസിപ്പിയിതാ….
ആവശ്യമായ ചേരുവകൾ:
തക്കാളി – 3 എണ്ണം
ഉണക്ക മുളക്- 3 എണ്ണം
കാശ്മീരി മുളക്- 3 എണ്ണം
വെളിച്ചെണ്ണ- 1 ടേബിൾ സ്പൂൺ
ജീരകം- 1/2 ടീ സ്പൂൺ
പരിപ്പ്- 1 ടേബിൾ സ്പൂൺ
സവാള- 1 എണ്ണം
കായം- 1/4 ടീ സ്പൂൺ
വെളുത്തുളളി- 6 എണ്ണം
മഞ്ഞൾ പൊടി- 1/4 ടീ സ്പൂൺ
മല്ലിയില- അവശ്യത്തിന്
കറിവേപ്പില- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
ALSO READ: ഇതിലും എളുപ്പത്തിൽ സുഖിയൻ ഉണ്ടാക്കാൻ കഴിയില്ല; അതും ചായക്കടയുടെ അതേ രുചിയിൽ
തയ്യാറാക്കുന്ന വിധം:
ഒരു ചട്ടിയിലേയ്ക്ക് വെളിച്ചെണ്ണ, ജീരകം, പരിപ്പ് എന്നിവ ചേർത്ത് നല്ലവണ്ണം ചൂടാക്കിയെടുക്കുക. ഇനി ഇതിലേക്ക് സവാള,തക്കാളി, വെളുത്തുളളി, കറിവേപ്പില, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് വഴറ്റിയെടുക്കണം. ശേഷം മല്ലിയില,കായം ചേർത്ത് അഞ്ച് മിനിറ്റ് നേരത്തേക്ക് അടച്ചുവയ്ക്കാം. ഈ കൂട്ട് ചൂടാറിയ ശേഷം മിക്സിയിലിട്ട് അരച്ചെടുക്കണം. ശേഷം ചമ്മന്തിയിലേക്ക് കടുക് പൊട്ടിച്ച് താളിച്ച ഒഴിക്കാം. ഇതോടെ കിടിലൻ തക്കാളി ചട്ട്ണി റെഡി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here