തക്കാളി മുറിച്ചിടാതെ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ; കറികള്‍ക്ക് ലഭിക്കും കൂടുതല്‍ രുചി

മീന്‍ കറിയിലും രസത്തിലുമെല്ലാം തക്കാളി ഉപയോഗിക്കുന്നവരാണ് നമ്മള്‍. കറികളിലെല്ലാം തന്നെ തക്കാളി അരിഞ്ഞിടാറാണ് പതിവും. തക്കാളി ചേര്‍ക്കുമ്പോള്‍ കറികള്‍ക്ക് കൂടുതല്‍ സ്വാദും നല്ല നിറവും ലഭിക്കാറുണ്ട്.

എന്നാല്‍ കറികള്‍ക്ക് കൂടുതല്‍ രുചി ലഭിക്കണമെങ്കില്‍ ഇനിമുതല്‍ കറികളില്‍ തക്കാളി അരിഞ്ഞിടേണ്ട. പകരം തക്കാളി ഉപയോഗിക്കുമ്പോള്‍ അരച്ചു ചേര്‍ത്താല്‍ കറികള്‍ക്ക് രുചി കൂടും. തക്കാളി മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കണം.

തുടര്‍ന്ന് മിക്‌സിയില്‍ അരച്ചെടുത്ത തക്കാളി കറിയിലൊഴിച്ച ശേഷം നന്നായി ചൂടാക്കിയാല്‍ മതി. തക്കാളി അരിഞ്ഞിടുന്നതിനേക്കാള്‍ കൂടുതല്‍ രുചി ഇത്തരത്തില്‍ തക്കാളി ഉപയോഗിച്ചാല്‍ കറികള്‍ക്ക് ലഭിക്കും. ഇനി മുതല്‍ തക്കാളി ഇത്തരത്തില്‍ ഉപയോഗിച്ച് പരീക്ഷിച്ച് നോക്കൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News