കറുമുറാ കൊറിക്കാൻ തക്കാളി മുറുക്ക്; ഉണ്ടാക്കാം എളുപ്പത്തിൽ

tomato murukku

മുറുക്ക് ഇഷ്ടമല്ലാത്ത ആളുകൾ വളരെ കുറവാണ്. വിവിധ തരം മുറുക്കുകൾ ഉണ്ട്. ഒട്ടുമിക്ക മുറുക്കുകളും വീട്ടിൽ ഉണ്ടാക്കി എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ എങ്ങനെ തക്കാളി മുറുക്ക് ഉണ്ടാക്കാമെന്ന് നോക്കാം..

വേണ്ട ചേരുവകൾ:

തക്കാളി 2 എണ്ണം
അരിപ്പൊടി ഒന്നര കപ്പ്
കടലമാവ് അര കപ്പ്
മുളകുപൊടി ഒരു ടീ സ്പൂൺ
കുരുമുളക് പൊടി അര ടീ സ്പൂൺ
വെണ്ണ ഒരു ടേബിൾ സ്പൂൺ
ജീരകം അര ടീ സ്പൂൺ
കായപ്പൊടി കാൽ ടീ സ്പൂൺ
വെളുത്തുള്ളി ആറ് അല്ലി
ഉപ്പ് ആവശ്യത്തിന്
വെളുത്തുള്ളി ആവശ്യത്തിന്

ALSO READ: ഇതുണ്ടെങ്കിൽ ചോറിന് വേറെ കറിയൊന്നും വേണ്ട! തയ്യാറാക്കാം നല്ല കിടിലൻ ചുട്ടരച്ച തേങ്ങാ ചമ്മന്തി

ഉണ്ടാക്കുന്ന വിധം:

തക്കാളി ചെറുതായി മുറിച്ച് വെളുത്തുള്ളിയുമായി വെള്ളം ചേർക്കാതെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരിപ്പൊടി, കടലമാവ്, മുളകുപൊടി, കുരുമുളക് പൊടി ജീരകം, കായപ്പൊടി, ഉപ്പ് , വെണ്ണ എന്നിവ നന്നായി യോജിപ്പിച്ച് എടുക്കുക. അതിലേക്ക് അരച്ച തക്കാളി കൂടി ചേർത്ത് മാവ് നല്ലപോലെ മിക്സ് ചെയ്യുക. ആവശ്യമെങ്കിൽ കുറച്ച് വെള്ളം ചേർക്കാവുന്നതാണ്. സേവ നാഴിയിൽ മുറുക്കിന്റെ ചില്ലിട്ടതിനു ശേഷം മാവ് നിറച്ച് ചൂടായ എണ്ണയിലേക്ക് മുറുക്ക് പിഴിഞ്ഞ് ഇടുക. തക്കാളി മുറുക്ക് റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News