കത്തുന്ന തക്കാളി വില; മക്ഡൊണാൾഡ്സ് മെനുവിൽ നിന്ന് തക്കാളി ഔട്ട്

തക്കാളി വിലക്കയറ്റത്തെ തുടർന്ന് വടക്കേ ഇന്ത്യയിലെ ഭൂരിഭാഗം ഔട്ട്ലെറ്റുകളിലും തക്കാളി വിഭവങ്ങൾ ഒഴിവാക്കി മക്ഡൊണാൾഡ്സ്. കുറച്ച് കാലത്തേക്ക് മക്ഡൊണാൾഡ്സിൽ നിന്ന് ബർഗർ വാങ്ങിയാൽ തക്കാളി കഷണം കിട്ടാൻ സാധ്യത കുറവാണ്. നോർത്തിന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ തക്കാളി വില കിലോയ്ക്ക് 250ന് മുകളിലാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ തക്കാളി വില ഉയരത്തിൽ തുടരുന്നത് കൊണ്ട് മെനുവിൽ നിന്ന് തക്കാളി വിഭവങ്ങൾ ഒഴിവാക്കുകയാണ് റസ്റ്റോറന്റുകൾ. മക്ഡൊണാൾഡ്സിൻ്റെ ഔട്ട്ലെറ്റുകളിലാണ് താൽക്കാലികമായെങ്കിലും തക്കാളി വിഭവങ്ങൾ കിട്ടില്ലെന്ന അറിയിപ്പ് വരുന്നത്.

also read; മീനച്ചിലാർ- മീനന്തറയാർ -കൊടുരാർ പുനർസംയോജന പദ്ധതി; വെള്ളപ്പൊക്ക ഭീഷണിയിൽ നിന്ന് കോട്ടയത്തിന് ആശ്വാസം

വടക്കേ ഇന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മക്ഡൊണാൾഡ്സിൻ്റെ 150ഓളം ഫ്രാഞ്ചൈസികൾ ഏറ്റെടുത്തിട്ടുള്ള കൊണാട്ട് പ്ലെയ്സ് റസ്റ്റോറൻ്റ്സ് ഇത് സംബന്ധിച്ചുള്ള നോട്ടീസ് ഔട്ട്ലെറ്റുകളിൽ പതിച്ചുകഴിഞ്ഞു. തക്കാളിയുടെ അളവിൽ ക്വാളിറ്റി ഉറപ്പാക്കാൻ കഴിയുന്നില്ല എന്നാണ് ഫ്രാഞ്ചൈസികളുടെ വിശദീകരണം. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ 150 രൂപയിൽ താഴെ തക്കാളി കിട്ടാനില്ലെന്നാണ് പൊതുജനങ്ങളും പറയുന്നത്. പലയിടങ്ങളിലും എട്ടും പത്തുമിരട്ടിയാണ് തക്കാളി വില. എല്ലാത്തിനും വിലക്കൂടുതലുള്ള
ഉത്തരാഖണ്ഡിലെ ഗംഗോത്രി ധാമിൽ 250ഉം ഉത്തരകാശി ജില്ലയിൽ 200മാണ് ഒരു കിലോ തക്കാളിയുടെ വില.

പക്ഷേ, തെക്കേ ഇന്ത്യയിലെ മിക്കവാറും മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റുകളിൽ ബർഗർ അടക്കമുള്ള വിഭവങ്ങളിൽ തക്കാളി ഉണ്ടാകും എന്നാണ് വിവിധ ഫ്രാഞ്ചൈസികൾ പറയുന്നത്. ടൊമാറ്റോ കെച്ചപ്പിന്റെ സാഷേകളും വിവിധ ഭക്ഷണ വിഭവങ്ങൾക്കൊപ്പം ലഭ്യമാക്കുന്നുണ്ട്. കേരളമടക്കം വിവിധ സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ എല്ലായിടത്തും ചില്ലറ വില കിലോയ്ക്ക് 150 രൂപയിൽ താഴെയെങ്കിലും തക്കാളി ലഭ്യമാണ്. വിവിധ സംസ്ഥാന സർക്കാരുകൾ വിപണിയിൽ ഇടപെടുന്നതുകൊണ്ടാണ് വിലവ്യത്യാസമെന്നാണ് പൊതുജനസാക്ഷ്യം.

also read; പശ്ചിമ ബംഗാളിലെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News