ഒരു തക്കാളിയും സവാളയും മാത്രം മതി, ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ കറി റെഡി വെറും 5 മിനുട്ടിനുള്ളില്‍

ഒരു തക്കാളിയും ഒരു സവാളയും ചേര്‍ത്ത് വെറും അഞ്ച് മിനുട്ടിനുള്ളില്‍ ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ പറ്റുന്ന ഒരു കിടിലന്‍ കറി ഉണ്ടാക്കിയാലോ ?

ചേരുവകള്‍

1. സവാള – 1 എണ്ണം (അരിഞ്ഞത് )

2.തക്കാളി – 1 എണ്ണം (അരിഞ്ഞത് )

3. വെളുത്തുള്ളി – 1 അല്ലി

4. കറിവേപ്പില – 3 തണ്ട്

5. നാളികേരം – 4 ടീസ്പൂണ്‍

6. ജീരകം – 1/4 ടീസ്പൂണ്‍

7. പച്ചമുളക് – 3 എണ്ണം

8. ഉപ്പ് – ആവശ്യത്തിന്

9. കടുക് – 1/4 ടീസ്പൂണ്‍

10. കശ്മീരി മുളകുപൊടി – 1/4 ടീസ്പൂണ്‍

11. മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍

12. വെളിച്ചെണ്ണ – 2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം

തക്കാളി, സവാള, പച്ചമുളക്, മഞ്ഞള്‍പ്പൊടി, കറിവേപ്പില മുറിച്ചത്, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയും ആവശ്യത്തിന് വെള്ളവും ഒഴിച്ചു വേവിക്കുക.

നാളികേരം, ജീരകം, വെളുത്തുള്ളി, കറിവേപ്പില എന്നിവ നന്നായി അരച്ച് എടുക്കുക.

തവി കൊണ്ട് ഗ്രേവി നന്നായി ഉടച്ച ശേഷം അരപ്പു ഒഴിച്ചു തിളപ്പിക്കുക.

ഒരു പാനില്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടിക്കുക.

അതിലേക്കു കശ്മിരി മുളക് പൊടിയും ഇട്ട് ഇളക്കി കറിയിലേക്കു ഒഴിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News