നവകേരള സദസ്; നാളെയും മറ്റന്നാളുമായുള്ള എല്ലാ പരിപാടികളും മാറ്റിവച്ചു

സിപിഐ സംസ്ഥാന സെക്രട്ടറിയും ഇടതുപക്ഷത്തിന്റെ സമുന്നതനേതാവുമായ കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് നവകേരള സദസിന്റെ നാളെയും മറ്റന്നാളുമായി നടത്താനിരുന്ന എല്ലാ പരിപാടികളും മാറ്റിവച്ചു. സംസ്കാരം നടക്കുന്ന ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരിക്കും നവകേരള സദസ്സ് തുടങ്ങുക.

ALSO READ: വിടവാങ്ങിയത് കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവ്: കാനത്തിന്‍റെ മരണത്തില്‍ അനുശോചിച്ച് മന്ത്രി മുഹമ്മദ് റിയാസ്

രാവിലെ നിശ്ചയിച്ചിരുന്ന ആദ്യ പരിപാടി പെരുമ്പാവൂരിൽ ഉച്ചയ്ക്ക് രണ്ടു മണിക്കാരംഭിക്കും. തുടർന്ന് 3 .30 കോതമംഗലം, 4 .30 മൂവാറ്റുപുഴ, 6 .30 തൊടുപുഴ എന്നിങ്ങനെയായിരിക്കും പരിപാടികൾ.

ALSO READ: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സംസ്ഥാന രാഷ്ട്രീയത്തിനും വലിയ നഷ്ടമാണ് കാനം രാജേന്ദ്രന്റ വിയോഗം: വി ഡി സതീശന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel