കേന്ദ്രം തൊഴിലാളികളെ അടിമകളാക്കി മാറ്റുകയും മുതലാളിമാരെ സംരക്ഷിക്കുകയും ചെയ്യുന്നു; ജനദ്രോഹപരമായ സാമ്പത്തിക നയങ്ങള്‍ക്ക് എതിരെയാണ് നാളത്തെ പണിമുടക്ക്: എം എ ബേബി

ma baby + FCRA

ജനദ്രോഹപരമായ സാമ്പത്തിക നയങ്ങള്‍ക്ക് എതിരായാണ് നാളത്തെ പണിമുടക്കെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ബിഹാറില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെയും ബീഹാറിലെ ജനങ്ങളുടെ വോട്ടവകാശത്തിനായുള്ള മുദ്രാവാക്യം കൂടി നാളത്തെ പണിമുടക്കില്‍ ഉയര്‍ത്തുമെന്നും എം എ ബേബി പറഞ്ഞു.

കേന്ദ്രം തൊഴിലാളികളെ അടിമകളാക്കി മാറ്റുകയും മുതലാളിമാരെ സംരക്ഷിക്കുന്ന നയവുമാണ് പുലര്‍ത്തുന്നത്.സമൂഹത്തിന്റെ അടിസ്ഥാന ചാലക ശക്തികളാണ് തൊഴിലാളികളും കര്‍ഷകരും.സ്വന്തം കൂലി നഷ്ടപ്പെടുത്തിയാണ് നാളെ പണിമുടക്കില്‍ അവര്‍ ഭാഗമാകുന്നതെന്നും എം എ ബേബി പറഞ്ഞു.

Also read- ഹരിയാന ബിജെപി’ പാകിസ്ഥാൻ സന്ദർശിക്കാൻ അതിർത്തിയിൽ പട്ടാളക്കാരോട് സ്വയം പരിചയപ്പെടുത്തി, ചാരവ‍ൃത്തിക്ക് പിടിയിലായ യൂട്യൂബർ ജ്യോതി മൽഹോത്ര: വീഡിയോ

തൊഴിലാളി സംഘടനകള്‍ എല്ലാ മേഖലയിലും സമരം വിജയിക്കണമെന്നാണ് ആഹ്വാനം ചെയ്തിട്ടുള്ളത്.ആ നിലപാടിനൊപ്പം ആണ് താനും.തൊഴിലാളി സംഘടനകള്‍ പണിമുടക്കിലേക്ക് പോകുമ്പോള്‍ അവര്‍ ചെയ്യേണ്ട കര്‍ത്തവ്യങ്ങള്‍ അവര്‍ നിറവേറ്റുമെന്നും എം എ ബേബി പറഞ്ഞു.

ജൂലൈ ഒന്‍പതിലെ ദേശീയ പണിമുടക്ക് കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ- തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരായ താക്കീതായിമാറുമെന്ന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍. ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന ദേശീയ പണിമുടക്കില്‍ കര്‍ഷകര്‍ തൊഴിലാളികള്‍, കേന്ദ്ര സംസ്ഥാന ജീവനക്കാര്‍ തുടങ്ങി നാനാ മേഖലയിലെ ജനങ്ങള്‍ അണിനിരക്കും. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി തുടങ്ങി പത്തോളം സംഘടനകള്‍ ദേശീയ പണിമുടക്കില്‍ അണിനിരക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News