
ദക്ഷിണ പസഫിക്കിലെ ദ്വീപ് രാജ്യമായ ടോങ്കയിൽ ഭൂകമ്പം.റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ പ്രധാന ദ്വീപിന് ഏകദേശം 100 കിലോമീറ്റർ (62 മൈൽ) വടക്കുകിഴക്കായി ഭൂകമ്പം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ ആണ് അറിയിച്ചിരിക്കുന്നത്. പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ (185 മൈൽ) ഉള്ളിലുള്ള തീരങ്ങളിൽ അപകടകരമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പസഫിക് സുനാമി വാർണിങ് സെൻ്റർ മുന്നറിയിപ്പ് നൽകി. അതേസമയം ഭൂകമ്പത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടതായുള്ള വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല.
ALSO READ: ബ്ലാക്ക് ആന്റ് വൈറ്റ് അല്ല, ഇത് ബ്ലാക്ക് മാത്രം; കറുത്തനിറത്തിലുള്ള പെൻഗ്വിനെ കണ്ടെത്തി
171 ദ്വീപുകൾ ഉൾക്കൊള്ളുന്ന ഒരു പോളിനേഷ്യൻ രാജ്യമാണ് ടോങ്ക. 100,000ൽ അധികം മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. ഭൂരിഭാഗം ജനങ്ങളും പ്രധാന ദ്വീപായ ടോങ്കാടാപുവിലാണ് താമസിക്കുന്നത്. ഓസ്‌ട്രേലിയയുടെ തീരത്ത് നിന്ന് 3,500 കിലോമീറ്ററിലധികം കിഴക്കായിട്ടാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്.
Tsunami sirens in Tonga while people are on the top of buildings after 7.1 earthquake#sismo #temblor #terremoto #tsunami #tremor #Tonga pic.twitter.com/jx9JmxdHa2
— Disasters Daily (@DisastersAndI) March 30, 2025
UPDATING…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here