മൈലേജ് കൂടുതലുള്ള കാറാണോ നിങ്ങള്‍ നോക്കുന്നത്? ഇന്ത്യയിലെ മികച്ച വെടിക്കെട്ട് ഓപ്ഷനുകൾ ഇതാ…

ഇന്ത്യൻ വാഹന വിപണിയിൽ വാഹനത്തിൻ്റെ മൈലേജ് എപ്പോ‍ഴും ഒരു പ്രധാന ഘടകം തന്നെയാണ്. വാഹനമെടുക്കുന്നതിന് മുൻപ് എല്ലാവരും മൈലേജിനെക്കുറിച്ച് ചിന്തിക്കാറുണ്ട്. ഇന്ധനത്തിൻ്റെ വില വർധിക്കുന്നതിന്റെ സാഹചര്യത്തിൽ ഇന്ധനക്ഷമതയാണ് കാർ വാങ്ങുന്നതിൻ്റെ പ്രധാന ഘടകമായി ഉപയോക്താക്കള്‍ കണക്കാക്കുന്നത്. മൈലേജ് കൂടുതലുള്ള വാഹനം ചെലവ് കുറയ്ക്കാൻ സഹായിക്കുന്നു. നിങ്ങള്‍ നിരന്തരമായി യാത്ര ചെയ്യുന്ന വ്യക്തികളാണെങ്കിൽ ഇന്ധനക്ഷമതയുള്ള വാഹനം തെരഞ്ഞെടുക്കാൻ എപ്പോ‍ഴും ശ്രദ്ധിക്കുക. ഇന്ത്യയിൽ ഏറ്റവും ഇന്ധനക്ഷമതയുള്ള വാഹനമാണ് നോക്കുന്നതെങ്കിൽ നാല് വാഹനങ്ങള്‍ ഇതാ…

  1. മാരുതി സുസുക്കി സ്വിഫ്റ്റ്

മാരുതി സുസുക്കിയുടെ വാഹനങ്ങള്‍ എപ്പോ‍ഴും മൈലേജ് കൂടിയ വാഹനങ്ങളാണ്. മാരുതി സുസുക്കിയുടെ മിക്ക സീരീസുകളും ഇന്ധനക്ഷമതയുടെ കാര്യത്തിൽ മുൻപന്തിയിലാണ്. Z സീരിസിന് 1.2 ലിറ്ററും ത്രീ സിലിണ്ടർ പെട്രോള്‍ എഞ്ചിനുമാണുള്ളത്. ഫോർത്ത് ജനറേഷൻ വാഹനത്തിന് മുൻ ജനറേഷനെക്കാള്‍ ഇന്ധനക്ഷമതയുണ്ട്.

  1. മാരുതി സുസുക്കി സെലേറിയോ

ഇന്ധനക്ഷമതയുള്ള മാരുതിയുടെ മറ്റൊരു വാഹനമാണ് സെലേറിയോ. ഡ്യുവൽജെറ്റ് കെ 10, 1.0 ലിറ്റർ എഞ്ചിനാണ് സെലേറിയോയുടെ കരുത്ത് നൽകുന്നത്. സെലേറിയോയിൽ ലിറ്റിന് 25.24 കിലോമീറ്ററാണ് ഇന്ധനക്ഷമതയുള്ളത്. ഓട്ടോമാറ്റിക് ആണെങ്കിൽ വീണ്ടും വർധിക്കും.

  1. ഹോണ്ട സിറ്റി ഹൈബ്രിഡ്

ഇന്ത്യയിൽ ഏറ്റവും ഉയർന്ന മൈലേജുള്ള കാറാണ് ഹോണ്ട സിറ്റി ഹൈബ്രിഡ്. 27.26 കിലോമീറ്ററാണ് ഹൈബ്രിഡിന്റെ എആർഎഐ അംഗീകൃത മൈലേജ്.

  1. ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍/മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര

അഭിനന്ദനാർഹമായ മൈലേജുള്ള കാറാണ് ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍/മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര. മോഡേണ്‍ ഫീച്ചറുകളും സ്മൂത്തായിട്ടുള്ള പെർഫോമൻസുമാണ് കാറിൻ്റെ പ്രത്യേകത. പെട്രോള്‍ എഞ്ചിനിൽ ഇലക്ട്രിക് മോട്ടറുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News