മൈലേജ് ഒരു വിഷയമാണോ? എങ്കില്‍ ഈ ഡീസല്‍ എസ്.യു.വികള്‍ പരിഗണിക്കാം

ഭൂരിഭാഗം ഇന്ത്യക്കാരും വാഹനം തെരഞ്ഞെടുക്കുമ്പോ‍ള്‍ പ്രധാനമായും ശ്രദ്ധിക്കുന്ന കാര്യമാണ് മൈലേജ്. ഇന്ധന വില കുത്തനെ ഉയര്‍ന്ന് നില്‍ക്കുമ്പോ‍ള്‍ മൈലേജ് ഒരു വിഷയം തന്നെയാണ്. കേരളത്തിലാണെങ്കില്‍ ഓണക്കാലമിങ്ങ് എത്തിപ്പോയി. വാഹനങ്ങള്‍ വാങ്ങാനും പ‍ഴയതിന് പകരം പുത്തന്‍ എടുക്കുന്നതിനുമൊക്കെ തയ്യാറെടുക്കുന്ന സമയം. ആ സ്ഥിതിക്ക് അത്യാവശ്യം മൈലേജ് നല്‍കുന്ന  കുറച്ച് ഡീസല്‍ കാറുകളുടെ വിവരങ്ങള്‍ പരിശോധിക്കാം.

ALSO READ: നിവിൻ പോളിയുടെ ഗാരേജിലേക്ക് പുതിയ കാർ കൂടി; വില 1.70 കോടി

ഹ്യുണ്ടേയ് വെന്യു – 23.7 കിലോമീറ്റര്‍/ലീറ്റര്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വില്‍ക്കുന്ന കമ്പനികളില്‍ ഒന്നാണ് ഹ്യൂണ്ടേയ്. പവര്‍, പെര്‍ഫോര്‍മെന്‍സ്, ഫീച്ചേ‍ഴ്സ്, സേഫ്റ്റി എന്നിവയില്‍ ഒട്ടും പുറകിലല്ല ഹ്യൂണ്ടേയ്. അവരുടെ മികച്ച ഇന്ധനക്ഷമതയുള്ള 5 ഡീസല്‍ മോഡലുകളില്‍ ഒന്നാം സ്ഥാനത്തുള്ളത്  ഹ്യുണ്ടായ് വെന്യുവാണ്. വെന്യൂ ഡീസല്‍ വേരിയന്‍റിന് മാനുവല്‍ ഗിയര്‍ഷിഫിറ്റിംഗ് മാത്രമേയുള്ളു. 1.5 ലീറ്റര്‍ എന്‍ജിനാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്.  ഒരു ലീറ്റര്‍ ഡീസല്‍ ഉപയോഗിച്ച് 23.7 കിലോമീറ്റര്‍ ദൂരം താണ്ടാമെന്ന് വെന്യു തെളിയിച്ചിട്ടുണ്ട്.

ടാറ്റ നെക്‌സോണ്‍ – 24.07 കിലോമീറ്റര്‍/ലീറ്റര്‍

രാജ്യത്തിന്‍റെ അഭിമാനമായ ടാറ്റയുടെ രണ്ടാം വരവിലൂടെ കമ്പനി നിരത്തുകള്‍ കീ‍ഴടക്കുകയാണ്. ടിയാഗോ മുതല്‍ ഹാരിയര്‍ വരെ ജനപ്രീതി നേടിയ മോഡലുകളാല്‍ സമ്പന്നമാണ് ടാറ്റ. സേഫ്റ്റിയാണ് ടാറ്റയുടെ മെയിന്‍. ടാറ്റയുടെ മോഡലുകളില്‍ വില്‍പ്പനയില്‍ മുന്‍പന്തിയിലുള്ള നെക്സോണ്‍ ഡീസല്‍ മോഡല്‍ മൈലേജിലും മുകള്‍ തട്ടിലാണ്. 1.5 ലീറ്റര്‍ എന്‍ജിനാണ് ടാറ്റ ഈ മോഡലിനു നല്‍കിയത്. 115 എച്ച്പി പരമാവധി കരുത്തും 260 എന്‍എം ടോര്‍ക്കുമുള്ള വാഹനത്തിന്റെ മാനുവല്‍ വേരിയെന്‍റിന് 23.22 കിലോമീറ്ററും ഓട്ടമാറ്റിക് മോഡലിന് 24.07 കിലോമീറ്ററും ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.

കിയ സോണറ്റ് – 23.1 കിലോമീറ്റര്‍/ലീറ്റര്‍

സൗത്ത് കൊറിയന്‍ കമ്പനിയായ കിയ ഇന്ത്യയിലെത്തിയിട്ട് അധികമായിട്ടില്ല. എന്നാല്‍ അവതരിപ്പിച്ച മോഡലുകളെല്ലാം സൂപ്പര്‍ ഹിറ്റ്. ഫീച്ചര്‍, സ്റ്റൈല്‍, ആഢംബരം എന്നിവയില്‍ കിയ വിട്ടുവീ‍ഴ്ച ചെയ്യാറില്ല.  ഇന്ധനക്ഷമതയുടെ കാര്യത്തില്‍ കോംപാക്ട് എസ് യുവിയായ സോണറ്റിനെയാണ് കിയ മുന്നോട്ട് വയ്ക്കുന്നത്. 6 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനും മാനുവലിനു പകരമായി ഐഎംടി ട്രാന്‍സ്മിഷനുമുള്ള 2 മോഡലുകള്‍ ഡീസല്‍ വകഭേദത്തിനുണ്ട്. 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന് 115 എച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമാണ് ഉള്ളത്. മാനുവല്‍ വകഭേദത്തിന് 23.1 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ഓട്ടമാറ്റിക് മോഡലില്‍ 19 കിലോമീറ്ററുകളും ലഭ്യമാകും. ശരാശരി 21 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഈ മോഡല്‍ വാഗ്ദാനം ചെയ്യുന്നത്.

മഹീന്ദ്ര എക്‌സ്‌യുവി 300 – 20 കിലോമീറ്റര്‍/ലീറ്റര്‍

സെഗ്മെന്‍റില്‍ മഹീന്ദ്രയുടെ കരുത്താണ് എക്‌സ്യുവി 300. 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ കരുത്ത് പകരുന്ന വാഹനത്തിന് 117 എച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ലഭിക്കുന്നുണ്ട്. രാജ്യാന്തര നിര്‍മാണ നിലവാരമാണ് മഹീന്ദ്രയെ ശ്രദ്ധേയമാക്കുന്നത്. 6 സ്പീഡ് ഓട്ടമാറ്റിക് – മാനുവല്‍ വകഭേദങ്ങള്‍ വാഹനത്തിനുണ്ട്. മാനുവല്‍ മോഡലിന് 20 കിലോമീറ്ററാണ് ഇന്ധനക്ഷമത. 6 സ്പീഡ് ഓട്ടമേറ്റഡ് ട്രാന്‍സ്മിഷനുള്ള മോഡലിന്റെ ഇന്ധനക്ഷമത പുറത്തുവിട്ടിട്ടില്ല.

കിയ സെല്‍ടോസ് – 19.9 കിലോമീറ്റര്‍/ലീറ്റര്‍

കിയ എന്ന വാഹന കമ്പനിയുടെ പേര് കേട്ടാല്‍ ആദ്യം മനസില്‍ വരുന്ന വാഹനം സെല്‍റ്റോസ് ആയിരിക്കും. 2019ല്‍ ഇന്ത്യയിലെത്തിയ വാഹനം വളരെ പെട്ടെന്നു തന്നെ വിപണിയില്‍ സ്വീകാര്യത നേടി. ഹ്യുണ്ടായ് ക്രെറ്റ – അല്‍കാസര്‍ എന്നീ മോഡലുകളിലെ അതേ 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് സെല്‍റ്റോസിന്റെയും കരുത്ത്. 116 എച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമുള്ള വാഹനത്തിന് ശരാശരി ഇന്ധനക്ഷമത പറയുന്നത് 20 കിലോമീറ്ററാണ്. മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലില്‍ 20.7 കിലോമീറ്ററും ഓട്ടമാറ്റിക് മോഡലില്‍ 19.1 കിലോമീറ്ററും മൈലേജാണ് ലഭിക്കുന്നത്.

ALSO READ: സവർക്കറെ പാതിവഴിയിൽ നിർത്തി രണ്‍ദീപ് ഹൂഡയും നിര്‍മ്മാതാക്കളും തമ്മിൽ തല്ലുന്നു, സിനിമ ഇറക്കാൻ കഴിയുമോ എന്ന് ആശങ്ക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here