
പഠനത്തിൽ ടോപ്പാറായാൽ എല്ലാം ആയി എന്നു കരുതുന്ന സമൂഹത്തോട് ഇതാ ഒരു വിദ്യാർഥിനിയുടെ പോസ്റ്റ്. ടോപ്പറായ വിദ്യാർഥിനിയുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ഡൽഹി യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയായ ബിസ്മ ഫരീദാണ് തന്റെ നിരാശ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. അനുയോജ്യമായ ഇന്റേൺഷിപ്പ് കണ്ടെത്താൻ സാധിക്കാത്ത നിരാശയാണ് പോസ്റ്റിലൂടെ വിദ്യാർഥിനി പറയുന്നത്. 50 -ലധികം സർട്ടിഫിക്കറ്റുകളും 10-ലധികം മെഡലുകളും 10 -ലധികം ട്രോഫികളും ഉണ്ടെങ്കിലും ഇതൊന്നും എന്നെ ഇന്റേഷിപ്പ് ലഭിക്കുന്നതിന് സഹായിച്ചില്ലെന്നുമാണ് ലിങ്കിഡിൻ പോസ്റ്റിൽ വിദ്യാർഥിനി പറയുന്നത്.
Also Read: പ്രതിമാസ വാടക 40 ലക്ഷം; അംബാനിക്ക് വാടക നൽകുന്ന അംബാനിയേക്കാൾ വലിയ ലോക സമ്പന്നൻ ഇതാണ്
എന്നോട് എല്ലാവരും പറഞ്ഞത് പഠിക്കാൻ മാത്രമാണ്. എന്നാൽ കമ്പനികൾ ചോദിക്കുന്നത് നിങ്ങൾ എത്ര മാർക്ക് നേടിയെന്നല്ല നിങ്ങൾക്ക് എന്ത് സ്കിൽ ഉണ്ടെന്നാണ്. അതുകൊണ്ട് നിങ്ങൾ സ്കിൽ വളർത്തുകയാണ് വേണ്ടതെന്നാണ് ഡൽഹിയിലെ ഹൻസ്രാജ് കോളേജിലെ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ ബിസ്മ കുറുപ്പിൽ പറയുന്നത്.
എല്ലാം മനപ്പാഠമാക്കുന്നതിൽ അല്ല വലിയ കാര്യം ഇരിക്കുന്നത്. മാന്യമായ മാർക്കോടെ മറ്റു കഴിവുകൾ കൂടി വളർത്തിയെടുക്കുകയാണ് വേണ്ടതെന്നും താൻ തിരിച്ചറിയാൻ വൈകി എന്നുമാണ് ബിസ്മയുടെ പോസ്റ്റ്.
പോസ്റ്റ് വൈറലാകുകയും നിരവധി ആളുകൾ അഭിപ്രായമായി എത്തുകയും ചെയ്തു. വ്യക്തിപരമായ അനുഭവങ്ങൾ പലതും ആളുകൾ പോസ്റ്റിന്റെ താഴെ പങ്കുവെച്ചിട്ടുണ്ട്. പാഠപുസ്കങ്ങൾ മനപാഠമാക്കാൻ മാത്രമല്ല സ്കിലുകൾ വളർത്താനും കുട്ടികളെ പഠിപ്പിക്കണമെന്നും നിരവധിപേർ അഭിപ്രായപ്പെട്ടിട്ടു.



കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here