പാലിയേക്കര ടോള്‍പ്ലാസയില്‍ നിന്ന് അശ്രദ്ധമായി പിന്നോട്ടെടുത്ത ടോറസ് ലോറി തൊട്ടുപിന്നിലുണ്ടായിരുന്ന കാർ മീറ്ററുകളോളം ഇടിച്ചു നീക്കി; ഒഴിവായത് വൻ ദുരന്തം

പാലിയേക്കര ടോള്‍പ്ലാസയില്‍ പുറകോട്ട് എടുത്ത ടോറസ് ലോറി കാര്‍ ഇടിച്ചുനീക്കി. ഒഴിവായത് വന്‍ദുരന്തം. കാറിനെയും കൊണ്ട് ലോറി മീറ്ററുകളോളം നീങ്ങി. വ്യാഴാഴ്ചയായിരുന്നു സംഭവം. ഫാസ്ടാഗില്‍ പണമില്ലാത്തതിനാല്‍ ടോറസ് ലോറി ഡ്രൈവര്‍ അശ്രദ്ധമായി വാഹനം ടോള്‍ബൂത്തില്‍ നിന്നും പിറകോട്ട് എടുത്തതാണ് അപകടകാരണം. ടോറസ് ലോറിയുടെ പുറകിലുണ്ടായിരുന്ന കാര്‍ ലോറിക്കിടയില്‍പ്പെട്ടു. കാര്‍ യാത്രക്കാര്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കിയിട്ടും ലോറി ഡ്രൈവര്‍ ശ്രദ്ധിച്ചിരുന്നില്ല. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സമാനമായ മറ്റൊരു സംഭവം അന്നേദിവസം ഉണ്ടായിരുന്നവെന്നും ടോള്‍ബൂത്തില്‍ ജീവനക്കാരുടെ നിര്‍ദേശപ്രകാരം മാത്രമെ വാഹനം പുറകോട്ട് എടുക്കാവൂ എന്നും ടോള്‍പ്ലാസ അധികൃതര്‍ പറഞ്ഞു.

Also Read; ജനങ്ങൾക്ക് ആശ്വാസം നൽകുന്ന രീതിയാണ് സർക്കാർ സ്വീകരിക്കുന്നത്; സംസ്ഥാനം പൊതു വിപണിയിൽ നല്ല ഇടപെടൽ നടത്തുന്നുണ്ടെന്ന് മന്ത്രി ജിആർ അനിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News