മാടവനയില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

എറണാകുളം മാടവനയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. സിഗ്‌നല്‍ പോസ്റ്റില്‍ ഇടിച്ച് കല്ലട ബസ് ആണ് മറിഞ്ഞത്. ഇടപ്പള്ളി- അരൂര്‍ ദേശീയപാതയിലാണ് അപകടം.

ALSO READ:നീറ്റ് ചോദ്യപേപ്പർ ചോർച്ച ഇഡി അന്വേഷിച്ചേക്കും; ബീഹാറിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നു

ബെംഗുളൂരുവില്‍ നിന്ന് വര്‍ക്കലയിലേക്ക് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടമായ ബസ് ട്രാഫിക് സിഗ്‌നലില്‍ ഇടിച്ച് ഒരു ബൈക്കിന് മുകളിലേക്ക് മറിയുകയായിരുന്നു. ഒരു ബൈക്ക് യാത്രികന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് സൂചന.

ALSO READ:മോദി നടപ്പിലാക്കുന്നത് വിഭജിക്കുക ഭരിക്കുക എന്ന ബ്രിട്ടീഷ് നയം: പ്രബീര്‍ പുര്‍കായസ്ത

ബസില്‍ നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നു. വൈറ്റില ഭാഗത്ത് നിന്നാണ് ബസ് വന്നത്. ബസിന്റെ ചില്ല് തകര്‍ത്താണ് ബസിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെടുത്തത്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News