വനഭൂമിയിൽ അതിക്രമിച്ച് കയറി; കാട്ടാനയിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട സഞ്ചാരികൾക്ക് 25000 രൂപ പിഴ

കാട്ടാനയുടെ ആക്രമണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട വിനോദസഞ്ചാരികൾക്ക് 25000 രൂപ വീതം പിഴ ചുമത്തി. രണ്ടാഴ്ച മുന്നേയായിരുന്നു മുത്തങ്ങ – ബന്ദിപ്പൂർ വനമേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് വിനോദസഞ്ചാരികൾ രക്ഷപ്പെട്ടത്. ആന്ധ്രാപ്രദേശ് സ്വദേശികളായ ഇവരിൽ നിന്ന് 50000 രൂപ വീതം ബന്ദിപ്പൂർ വനംവകുപ്പ് പിഴ ചുമത്തി.

ALSO READ: തെറ്റ് പറ്റിപ്പോയതാണ്, അറിഞ്ഞുകൊണ്ട് സംഭവിച്ചതല്ല; പദയാത്ര ഗാന വിവാദത്തില്‍ കുമ്മനം രാജശേഖരന്‍

വയനാട് – മൈസൂരു ദേശീയപാതയിൽ കേരള അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ അകലെ അങ്കളയിലായിൽ ഈ മാസം ഒന്നിനായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വിനോദസഞ്ചാരികളെ കണ്ടെത്തിയത്.

ALSO READ: മലയാള സിനിമയിലെ ആ രണ്ട് സംവിധായകർ എന്നെ പാട്ടെഴുതാൻ വിളിച്ചില്ല, സങ്കടത്തോടെ ഗിരീഷ് പുത്തഞ്ചേരി എന്നോട് പറഞ്ഞു: കമൽ

ബന്ദിപ്പൂർ അസിസ്റ്റൻ്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, മൂഹോൾ റേഞ്ച് ഫോറസ്റ്റ് ഓഫിസർ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മൃഗ സാന്നിധ്യമുള്ള മേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here