മഞ്ഞുമ്മൽ ഇഫക്ട്; ഗുണാ കേവിലേക്ക് നാല് ദിവസം കൊണ്ട് 23000 പേര്; തമിഴ്നാട് ടൂറിസത്തിനും ഉണർവ്വ് നൽകി ‘കൂത്താടുന്ന പൊറുക്കികൾ’

വളരെയധികം പ്രേക്ഷക സ്വീകാര്യത നേടി മുന്നേറികൊണ്ടിരിക്കുകയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ മനസ് കീഴടക്കാൻ ചിത്രത്തിനായി. ഇപ്പോഴിതാ മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട് ബോക്സ് ഓഫീസ് കീഴടക്കിയ വാർത്തകളോടൊപ്പം പുറത്തുവരുന്നത് മറ്റൊരു കണക്ക് കൂടിയാണ്. ഗുണാ കേവിലേക്ക് നാല് ദിവസം കൊണ്ട് 23000 പേരാണ് എത്തിയത്. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ സ്വാധീനമാണ് ജനങ്ങളുടെ ഈ ഒഴുക്കിന് കാരണം. തമിഴ്നാട് ടൂറിസത്തിന് പുത്തൻ ഉണർവ്വ് നൽകുന്ന കാഴ്ചയാണിത്. സംവിധായകൻ ചിദംബരത്തിന്റെ ഒരു സുഹൃത്ത് പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് ഇക്കാര്യം പറയുന്നത്.

നടൻ കമൽഹാസൻ, ഉദയനിധി സ്റ്റാലിൻ, തുടങ്ങിയ പ്രമുഖർ എല്ലാം തന്നെ സിനിമ കാണുകയും മഞ്ഞുമ്മൽ ബോയ്സ് ടീമിനെ നേരിൽ കണ്ട് അഭിനന്ദങ്ങൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതായിരിക്കും ഒരുപക്ഷെ സിനിമയ്ക്ക് അപ്രതീക്ഷിതമായി ലഭിച്ച ഈ വരവേൽപ്പിന് കാരണം.
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി ഒടുവിൽ ആശ്വാസം നൽകുന്ന സിനിമ ഫെബ്രുവരി 22നാണ് തീയേറ്ററിലെത്തിയത്.

ALSO READ: ‘പെറുക്കികൾ’ എന്ന പ്രയോഗം സംഘപരിവാർ പശ്ചാത്തലത്തിൽ നിന്ന് വരുന്നതാണ്, ജയമോഹന്റെ അസ്വസ്ഥതയാണ് ഞങ്ങളുടെ മഹത്വം: എം എ ബേബി

2006ല്‍ എറണാകുളം മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോയ കുറച്ച് ചെറുപ്പക്കാരുടെ ജീവിതത്തിൽ നടന്ന യഥാര്‍ത്ഥ സംഭവമാണ് സിനിമയാക്കിയത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങിയ  താരങ്ങളാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ALSO READ: ‘സംഘികളുടെ സ്വതസിദ്ധമായ വിദ്വേഷ-വെറുപ്പുകളുടെ പ്രചരണമാണ് ജയമോഹൻ നടത്തുന്നത്’; ജയമോഹന് ശ്രീജിത്ത് ദിവാകരന്റെ മറുപടി

മാത്രമല്ല ഇതാദ്യമായാണ് ഒരു മലയാള സിനിമ തമിഴ്‌നാട്ടിൽ ഇത്രയധികം ജനപ്രീതി നേടുന്നത്. ഡബ്ബ് ചെയ്യാത്ത ഒരു മോളിവുഡ് ചിത്രം തമിഴ്നാട്ടിൽ ഉയർന്ന കളക്ഷൻ നേടി എന്നതും ചിത്രത്തിന്റെ വിജയമാണ്. അതേസമയം മഞ്ഞുമ്മൽ ബോയ്സിനെ പ്രശംസിച്ച് നിരവധി ഇൻഡസ്ട്രീകളിലെ സിനിമാപ്രവർത്തകരും എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News