32,000 പിന്നെ 3 ആക്കി, എന്താണ് ഇതിന്റെ അര്‍ത്ഥം? കേരള സ്റ്റോറിയെ കുറിച്ച് ടൊവിനോ തോമസ്

താന്‍ ‘ദി കേരള സ്റ്റോറി’ കണ്ടിട്ടില്ലെന്ന് നടന്‍ ടൊവിനോ തോമസ്. കേരള സ്റ്റോറിയുടെ ട്രെയിലര്‍ മാത്രമാണ് കണ്ടിട്ടുള്ളു. സിനിമ കണ്ടിട്ടില്ല. കൂടാതെ കണ്ടവരോട് സിനിമയെ കുറിച്ച് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ടൊവിനോ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ട്രെയിലറിലെ വിവരണത്തില്‍ ‘32,000 സ്ത്രീകള്‍’ എന്നായിരുന്നു, എന്നിട്ട് നിര്‍മാതാക്കള്‍ തന്നെ അത് 3 ആക്കിമാറ്റി. എന്താണ് ഇതു കൊണ്ട് അര്‍ഥമാക്കുന്നത്? എന്റെ അറിവില്‍ കേരളത്തില്‍ 35 ദശലക്ഷം ആളുകളുണ്ട്, ഈ മൂന്ന് സംഭവങ്ങള്‍ കൊണ്ട് ആര്‍ക്കും അതിനെ സാമാന്യവല്‍ക്കരിക്കാന്‍ കഴിയില്ല. ഇത് കേരളത്തില്‍ നടന്നുവെന്ന കാര്യമാണെന്ന് ഞാന്‍ നിഷേധിക്കില്ല. സംഭവിച്ചിട്ടുണ്ടാകാം, വ്യക്തിപരമായി ഇത് അറിയില്ല, പക്ഷേ ഞാന്‍ ഇത് വാര്‍ത്തകളില്‍ വായിച്ചിട്ടുണ്ട്- ടൊവിനോ വ്യക്തമാക്കി.

അഞ്ച് വ്യത്യസ്ത ചാനലുകളില്‍ ഒരേ വാര്‍ത്ത അഞ്ച് വ്യത്യസ്തമായ രീതിയില്‍ കൊടുക്കുന്നത് നമ്മള്‍ കാണുന്നു. അതിനാല്‍ ശരിയും തെറ്റും എനിക്കറിയാം. 35 ദശലക്ഷത്തില്‍ മൂന്ന് സാമാന്യവല്‍ക്കരിക്കാന്‍ കഴിയില്ല, തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് വളരെ മോശമാണ്- ടൊവിനോ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News