അപ്പനാണ് അച്ഛൻ; ഒരുപാട് സന്തോഷം, ഇനി അഭിനയിക്കാനില്ല: ഇല്ലിക്കൽ തോമസ്

ടോവിനോ തോമസിന്റെ പുതിയ സിനിമ ‘അന്വേഷിപ്പിൻ കണ്ടെത്തും’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.ടോവിനോ തോമസിന്റെ യഥാർത്ഥ അച്ഛൻ തന്നെയാണ് സിനിമയിലും ടോവിനോയുടെ അച്ഛനായി വേഷമിടുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇപ്പോഴിതാ സിനിമയിലും ടൊവിനോയുടെ അച്ഛനാകാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് അച്ഛൻ ഇല്ലിക്കൽ തോമസ്.

also read: ‘പ്രണയദിനത്തിൽ കാത്തിരുന്നത് തന്നെ സംഭവിക്കുന്നു’, റാമും ജാനുവും വീണ്ടും തിയേറ്ററിൽ, 96 ആരാധകരേ ഇതിലേ..

‘സിനിമ നന്നായിട്ടുണ്ട്. നല്ല നിമിഷങ്ങളായിരുന്നു മകനോടൊപ്പമുള്ള അഭിനയം. ഇനി അഭിനയിക്കാനില്ല, അഭിനയിക്കാൻ വലിയ താൽപര്യവുമില്ല. അഭിനയിക്കുന്ന സമയത്ത് ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല. കാരണം എന്റെ വേഷം ഇത്രയേ ഒള്ളൂവെന്ന് അറിയാമായിരുന്നു. അങ്ങനെ വലിയ അഭിനയ മുഹൂർത്തങ്ങളൊന്നും ഇല്ല. ഡാർവിൻ എനിക്കു പറഞ്ഞു തന്നത് ചെയ്യുക എന്നതല്ലാതെ എനിക്കു പ്രത്യേകിച്ചൊന്നും കൂടുതൽ ചെയ്യാനില്ലായിരുന്നു.ഇതിനു മുമ്പ് ഞാൻ അഭിനയിച്ചിട്ടില്ല. ജീവിതത്തിൽ അവന്റെ അപ്പനായ ഞാൻ സിനിമയിലും അച്ഛനായി എത്തിയപ്പോൾ ഒരുപാട് സന്തോഷം തോന്നി. അവന്റെ അമ്മയ്ക്കും ഒരുപാട് ഇഷ്ടമായി. എന്റെ മേഖല സിനിമയല്ല, സാഹചര്യമനുസരിച്ച് ചിലപ്പോള്‍ മാറ്റം വന്നേക്കാം. ഈ സിനിമ ഹിറ്റാകുമെന്നു തന്നെയാണ് എന്റെ വിശ്വാസം. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണിത്. ടൊവിനോ മാത്രമല്ല ചിത്രത്തിലുള്ള എല്ലാവരും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്’ എന്നാണ് ടോവിനോയുടെ അച്ഛൻ പറഞ്ഞത്.

also read: വാലൻന്റൈൻസ് ദിനത്തിൽ വീട്ടിലുണ്ടാക്കിയ ചോക്ലേറ്റ് ഗിഫ്റ്റ് നൽകാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys