‘ഷൂട്ടിനിടയില്‍ അപ്പന്റെ സിസ്റ്റര്‍ മരിച്ചു, പോയിട്ട് വരാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്’: ടൊവിനോ തോമസ്

മലയാളികളുടെ പ്രിയനടനാണ് ടൊവിനോ തോമസ്. നിരവധി കഥാപാത്രങ്ങൾ കൊണ്ട് ഒരു ജനപ്രിയ നടൻ എന്ന നിലയിലേക്ക് ടൊവിനോ ഇപ്പോൾ വളർന്നിട്ടുണ്ട്. അഭിനയ ജീവിതം ഒരിക്കലും തൻ്റെ കുടുംബജീവിതത്തെ ബാധിക്കാത്ത രീതിയിലാണ് ടൊവിനോ കൊണ്ടുപോകാറുള്ളത്. വീട്ടുകാരുമായി ധാരാളം നിമിഷങ്ങൾ പങ്കുവെക്കാൻ താരം ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ നടൻ തൻ്റെ അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിൽ വന്ന അച്ഛനെ കുറിച്ചായിരുന്നു ടൊവിനോ പറഞ്ഞത്.

ടൊവിനോ പറഞ്ഞത്

ALSO READ: ‘എൻ്റെ ലക്ഷ്യം അഴിമതിയില്ലാത്ത സർക്കാർ’, സിനിമയിലെ രക്ഷകൻ ജീവിതത്തിലും അവതരിക്കുമോ? ആവേശമായി വിജയ്‌യുടെ വാക്കുകൾ

രണ്ട് ദിവസം മാത്രമായിരുന്നു അപ്പന്‍ ഷൂട്ടിനുണ്ടായിരുന്നത്. സ്വന്തമായി കാരാവന്‍ ഒക്കെ കൊണ്ടു വന്നിരുന്നു. ഷൂട്ട് കാണാന്‍ അമ്മയും കൂടെ വരുമായിരുന്നു. അപ്പന്‍ കോസ്റ്റിയൂമൊക്കെ ഇട്ട് മേക്കപ്പ് ചെയ്ത് വരുമ്പോ അമ്മ കളിയാക്കും. അതോടെ പുള്ളിയുടെ കോണ്‍ഫിഡന്‍സ് പോവും. ഞാന്‍ അതുകണ്ട് അമ്മയോട് പറയും, ഒന്ന് മിണ്ടാതിരിക്ക് അമ്മേ എന്ന്.

ALSO READ: ‘ഈ പ്രതിസന്ധി മറികടക്കാൻ നിങ്ങളുണ്ടല്ലോ’, ലൈഫ്‌ലൈൻസ്; കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് സാനിയ മിർസ, ചിത്രം വൈറൽ

ഷൂട്ടിന്റെ ഇടയില്‍ അപ്പന്റെ സിസ്റ്റര്‍ മരിച്ചിരുന്നു. ഡയറക്ടറും ബാക്കി ഉള്ളവരും അപ്പനോട് പറഞ്ഞു, വേണമെങ്കില്‍ പോയിട്ടു വന്നോളൂ എന്ന്. പക്ഷേ നമ്മള്‍ കാരണം ഇവിടെ ഉള്ളവരുടെ പ്ലാന്‍ തെറ്റാന്‍ പാടില്ലല്ലോ എന്ന് പറഞ്ഞിട്ട് പുള്ളി ഷൂട്ട് തീരുന്നത് വരെ ലൊക്കേഷനില്‍ നിന്നു. നമ്മളൊക്കെ എത്ര പാടുപെട്ടിട്ടാ അഭിനയിക്കുന്നതെന്ന് ഇപ്പോ അപ്പന് മനസിലായി. ഇടയ്ക്ക് എന്നോട് വന്ന് സംശയം ചോദിക്കും, ഞാന്‍ പറഞ്ഞു കൊടുക്കും. ബാക്കി എല്ലാ കാര്യത്തിനും എന്നെ ഉപദേശിക്കുന്ന അപ്പനെ എനിക്ക് ഉപദേശിക്കാന്‍ പറ്റിയത് ഇപ്പോഴാണ്. അങ്ങനെ ചെയ്താല്‍ നന്നായിരിക്കും, ഈ സീനില്‍ അങ്ങനെ ചെയ്യുന്നത് ശരിയാവില്ല എന്നൊക്കെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys