ഖാലിദ് റഹ്മാൻ കേരളത്തിന്റെ ക്രിസ്റ്റഫർ നോളൻ, അവനെല്ലാം ഒറിജിനലായി വേണമെന്ന് ടൊവിനോ തോമസ്

സംവിധായകൻ ഖാലിദ് റഹ്‌മാനെ ക്രിസ്റ്റഫർ നോളനോട് ഉപമിച്ച് നടൻ ടൊവിനോ തോമസ്. എന്ത് ഷൂട്ട് ചെയ്യുമ്പോഴും അവനെല്ലാം ഒറിജിനലായി വേണമെന്ന് ടോവിനോ തോമസ് പറഞ്ഞു. ഒരു നോളനിസം അവനിൽ ഉണ്ടെന്നും തല്ലുമാല ഒറിജിനലാക്കാൻ ഞങ്ങൾ കുറെ തല്ലു കൊണ്ടിട്ടുണ്ടെന്നും ടൊവിനോ പറഞ്ഞു.

ALSO READ: ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ വീണ്ടും കേസ്

‘ക്യാമറ ട്രിക്കിൽ അധികം വിശ്വസിക്കാത്ത ഒരാളാണ് ഖാലിദ് റഹ്‌മാൻ. അവന് എല്ലാം ഒറിജിനൽ വേണം. ക്രിസ്റ്റഫർ നോളൻ ഓപ്പൺഹെയ്മർ എന്ന ചിത്രത്തിന് വേണ്ടി ശരിക്കുള്ള ബോംബ് ഇടാൻ പോയെന്നുവരെ കേൾക്കുന്നുണ്ട്. അതുപോലെ ചെറിയൊരു നോളനിസം അവനിൽ ഉണ്ട്’, ടൊവിനോ പറഞ്ഞു.

ALSO READ: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ മെബൈല്‍ ഫോണ്‍ മോഷ്ടിച്ചു: ബംഗാൾ സ്വദേശി പിടിയില്‍

‘തല്ലുമാലയിലെ അടിയൊന്നും ഓവർലാപ്പിലോ മാസ്ക്കിലോ വെച്ച് ചെയ്യേണ്ടിവന്നില്ല. പക്ഷെ അതിന്റെ വ്യത്യാസം പടം തിയേറ്ററിൽ വന്ന് കാണുന്നവർക്ക് മനസിലാകും. ഞങ്ങൾക്ക് അൽപം അടി കൂടുതൽ കൊണ്ടെങ്കിലും കാണുന്ന നിങ്ങൾക്ക് നല്ല രസം ആയിരിക്കും. പടത്തിൽ അഭിനയിക്കുന്നവർ നന്നായി വാങ്ങുകയും കൊടുക്കുകയും ചെയ്തിട്ടുണ്ട്. പ്രേക്ഷകർക്ക് നല്ല എക്സ്പീരിയൻസ് കിട്ടാൻ ഞങ്ങൾ എത്ര അടി കൊണ്ടെന്ന് അറിയുമോ,’ ടൊവിനോ പ്രേക്ഷകരോട് ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys