ബുക്കിംഗ് കഴിഞ്ഞോ? ടൊയോട്ടയുടെ വാഹനങ്ങൾക്കായി ഇത്രനാൾ കാത്തിരിക്കണം

2024 ഫെബ്രുവരി മാസത്തേക്കുള്ള ടൊയോട്ട കാറുകളുടെ അപ്ഡേറ്റ് പതിപ്പിനായുള്ള കാത്തിരിപ്പിന്റെ കാലയളവിന്റെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. ടൊയോട്ട റൂമിയോണ്‍, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഹൈക്രോസ് എന്നീ ഹിറ്റ് മോഡലുകളുടെ സ്റ്റാന്‍ഡ്‌ബൈ കാലയളവ് മാറിയിട്ടുണ്ട്.

ALSO READ: വയനാട് നേരിടുന്ന അതിജീവന പോരാട്ടത്തില്‍ ഒന്നും ചെയ്യാതെ രാഹുല്‍ ഗാന്ധി എം പി

മൂന്ന്-വരി എംപിവിയുടെ പെട്രോള്‍ വേരിയന്റുകള്‍ക്ക് ഈ മാസം ബുക്കിംഗ് ദിവസം മുതല്‍ 24 ആഴ്ച അല്ലെങ്കില്‍ ആറ് മാസം വരെ കാത്തിരിക്കണം. ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് പരമാവധി 13 മാസം അല്ലെങ്കില്‍ 52 ആഴ്ച വരെയാണ് വെയ്റ്റിംഗ് പരിധി. ഹൈക്രോസിന്റെ ടോപ്പ്-സ്‌പെക്ക് ZX, ZX(O) വേരിയന്റുകളുടെ ബുക്കിംഗ് വാഹന നിര്‍മ്മാതാവ് ഇതുവരെ പുനരാരംഭിച്ചിട്ടില്ല. എംപിവിയുടെ ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് മികച്ച ഡിമാന്‍ഡാണ്.

കാത്തിരിപ്പ് കാലയളവ് റോക്കറ്റ് പോലെ കുതിച്ച സാഹചര്യത്തില്‍ ഹൈക്രോസ്, റൂമിയോണ്‍ കാറുകളുടെ ഹൈബ്രിഡ് വേരിയന്റിന്റെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഹൈക്രോസിന്റെ ഫ്‌ലെക്സ്-ഫ്യുവല്‍ വേരിയന്റിലും ടൊയോട്ട പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മാസം ആദ്യ വാരം ന്യൂഡല്‍ഹിയില്‍ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2024-ല്‍ ടൊയോട്ട ഇതിന്റെ പ്രോട്ടോടൈപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. ഈ എഞ്ചിന് 80 ശതമാനം വരെ എഥനോള്‍ കലര്‍ത്തിയ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും.

4 പെട്രോളും 4 ഹൈബ്രിഡുമാണ് ഉള്‍പ്പെടെ ആകെ 8 വേരിയന്റുകളാണ് ഹൈക്രോസിനുള്ളത്. സൂപ്പര്‍ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേള്‍, സില്‍വര്‍ മെറ്റാലിക്, ആറ്റിറ്റിയൂഡ് ബ്ലാക്ക് മൈക്ക, സ്പാര്‍ക്ക്‌ലിംഗ് ബ്ലാക്ക് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍,ബ്ലാക്കിഷ് അഗേഹ ഗ്ലാസ് ഫ്‌ലേക്ക്, അവന്റ് ഗ്രേഡ് ബ്രോണ്‍സ് മെറ്റാലിക്, എന്നീ നിറങ്ങളില്‍ ലഭ്യമാണ്. ഇന്നോവയുടെ മൂന്നാംതലമുറ എംപിവി കാലാനുസൃതമായ മാറ്റങ്ങളാടെയാണ് വിപണിയില്‍ എത്തിയത്. കമ്പനിയുടെ മോഡുലാര്‍ TNGA-C: GA-C പ്ലാറ്റ്ഫോമിലാണ് ഹൈക്രോസിന്റെ നിർമാണം.

ഡീസല്‍ ഇല്ലെങ്കിലും സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനുമായാണ് ഹൈക്രോസ് എത്തിയത്. ഇന്നോവ ഹൈക്രോസിന്റെ സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പില്‍ ഒരു ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ലഭിക്കുക. ഇതിന് പരമാവധി 183 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാനാവും.ഹൈബ്രിഡ് വേരിയന്റിന് 23.24 കിലോമീറ്ററിന്റെ ഇന്ധനക്ഷമതയാണ് ടൊയോട്ട അവകാശപ്പെടുന്നത്.19.77 ലക്ഷം രൂപ മുതലാണ് ഹൈക്രാസിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ക്രിസ്റ്റ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് ഇപ്പോള്‍ വാങ്ങാന്‍ കഴിയുക.

ALSO READ: ഇടുക്കിയിൽ ഇല്ലിചാരി മലയിൽ വൻ തീപിടുത്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News