
അടുത്തിടെ വിപണിയിൽ അവതരിപ്പിച്ച കാമ്രി സെഡാൻ്റെ വില കുത്തനെ കൂട്ടി ടൊയോട്ട. 50,000 രൂപയുടെ വില വർധനയാണ് കാറിന് ഇപ്പോൾ ടൊയോട്ട കിർലോസ്കർ മോട്ടർ വരുത്തിയിരിക്കുന്നത്. ഇതോടെ കാമ്രിയുടെ പുതിയ എക്‌സ്-ഷോറൂം വില 48.50 ലക്ഷം രൂപയായി ഉയർന്നിട്ടുണ്ട്.
2024 ഡിസംബറിലാണ് കാമ്രി ലോഞ്ച് ചെയ്തത്. 48 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലായിരുന്നു വിപണിയില്‍ ഈ സെഡാനെത്തിയത്. പെട്രോൾ-ഹൈബ്രിഡ് ‘എലഗന്റ്’ എന്ന ഒറ്റ വേരിയന്റിൽ തുടർന്നും ഈ മോഡൽ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതേസമയം പ്ലാറ്റിനം വൈറ്റ് പേൾ എക്സ്റ്റീരിയർ നിറം തെരഞ്ഞെടുത്ത് വാങ്ങുന്നവർ 15,000 രൂപ കൂടി അധികമായി നൽകേണ്ടിവരും. ഇതോടെ ഈ വേരിയൻ്റിൻ്റെ വില 48.65 ലക്ഷമാകും.
കാമ്രിയുടെ ഏറ്റവും പുതിയ പതിപ്പിന് ഒരു പുതിയ രൂപകൽപ്പനയും നിരവധി സവിശേഷതകളും ലഭിക്കുന്നുണ്ട്. ആംഗുലർ ഹെഡ്‌ലൈറ്റുകളും ബൂമറാങ് ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഇതിന് മുമ്പത്തേക്കാൾ സ്‌പോർട്ടിയർ ലുക്ക് നൽകുന്നുണ്ട്. പിൻഭാഗവും കൂടുതൽ ഭംഗിയുള്ളതും മിനിമലിസ്റ്റുമായ ടെയിൽ ലാമ്പുകൾ ഉപയോഗിച്ച് പുതുക്കിയിട്ടുണ്ട്.
കാറിൻ്റെ പ്രധാന സവിശേഷതകൾ:
കാമ്രിയില്‍ ഹൈബ്രിഡ് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന 2.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണുള്ളത്. കാറിന്റെ എഞ്ചിന് പരമാവധി 230 bhp പവര്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. കാറിന്റെ എഞ്ചിന്‍ ഇ-സിവിടി ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 25.49 കിലോമീറ്റര്‍ മൈലേജ് ആണ് ഇത് വാഗ്ദാനം ചെയ്യുന്നത്.
ചെറിയ എല്‍ഇഡി ഹെഡ് ലാമ്പുകള്‍, യു-ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ഇടുങ്ങിയ ഗ്രില്ല്, സിആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ ബോള്‍ഡായിട്ടുള്ള പുതിയ ക്യാരക്ടര്‍ ലൈന്‍, പുനര്‍രൂപകല്‍പ്പന ചെയ്ത 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് കാറിൻ്റെ എക്സ്റ്റീരിയറിനെ ഗംഭീരമാക്കുന്നത്.
ഇൻ്റീരിയറിലേക്ക് വന്നാൽ, 9 എയർ ബാഗുകളുള്ള കാറിൽ 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററോട് കൂടിയ നവീകരിച്ച ഡാഷ്ബോര്‍ഡ് ഡിസൈന്‍ കാമ്രിയിൽ കാണാൻ സാധിക്കും. ഒമ്പത് സ്പീക്കറുകളുള്ള ജെബിഎല്‍ സൗണ്ട് സിസ്റ്റം, 10 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്പ്ലേ, ഡിജിറ്റല്‍ കീ ഫംഗ്ഷണാലിറ്റി തുടങ്ങിയവും ഇതിലുണ്ട്. കാല്‍നടയാത്രക്കാരെ കണ്ടെത്തുന്നതിനുള്ള പ്രീ-കൊളിഷന്‍ സിസ്റ്റം, റഡാര്‍ അധിഷ്ഠിത ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ ട്രെയ്സിംഗ് അസിസ്റ്റ്, റോഡ് സൈന്‍ അസിസ്റ്റ്, രാത്രിയില്‍ മികച്ച കാഴ്ച്ചക്കായി ഓട്ടോമാറ്റിക് ഹൈ ബീം എന്നിവയടങ്ങുന്ന ടൊയോട്ടയുടെ സേഫ്റ്റി സെന്‍സ് 3.0 സ്യൂട്ടും സെഡാനിലുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here