പുതിയ ഹൈബ്രിഡ് എസ്‌യുവിയുമായി ടൊയോട്ട, വിപണി കീഴടക്കാൻ കൊറോള ക്രോസ്

പുതിയൊരു എസ്‌യുവി കൂടി വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട. 2024 മോഡൽ കൊറോള ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഏറ്റവും പുതിയ മോഡൽ എക്സ്റ്റീരിയർ ഡിസൈൻ മെച്ചപ്പെടുത്തലുകൾ മുതൽ പുതുക്കിയ ഇൻ്റീരിയർ ഫീച്ചറുകളും അടക്കം നിരവധി പരിഷ്ക്കാരങ്ങളാണ് അവതരിപ്പിക്കുന്നത്.

ALSO READ: “സ്റ്റുഡൻ്റ് പോലീസ് രാജ്യത്തിന് മാതൃക; ആവശ്യമായ സർക്കാർ സഹായം നൽകും”: ധനമന്ത്രി കെഎൻ ബാലഗോപാൽ

മുൻമോഡലിൽ നിന്നും വ്യത്യസ്‌തമാക്കുന്നതിന് റീഡിസൈൻ ചെയ്‌ത ഫ്രണ്ട് ഫാസിയയാണ് 2024 കൊറോള ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിലേക്ക് ടൊയോട്ട അവതരിപ്പിച്ചിരിയ്ക്കുന്നത്.കൊറോള ക്രോസിന്റെ 2024 മോഡൽ പരമ്പരാഗത ഫ്രണ്ട് ഗ്രില്ലിൽ നിന്ന് സ്ലിം ലൈറ്റ് ബാറും വൃത്താകൃതിയിലുള്ള നോസും അതേപടി നിലനിർത്തിയിട്ടുണ്ട്.

എഞ്ചിനിലേക്ക് മതിയായ എയർ സർകുലേഷനായി ഫ്രണ്ട് ബമ്പറിൽ നിരവധി ചെറിയ സുഷിരങ്ങളും അവതരിപ്പിക്കുന്നു.ഇത് കൂടുതൽ ലുക്ക് നൽകാൻ സഹായിച്ചിട്ടുണ്ട്. ജാപ്പനീസ്, ഓസ്‌ട്രേലിയൻ, യൂറോപ്യൻ വേരിയൻ്റുകളിൽ കാണപ്പെടുന്ന അതേ സിഗ്നേച്ചർ എൽഇഡി ലൈറ്റുകളും ഹെഡ്‌ലൈറ്റുകളും ഒരു പരിവർത്തനത്തിന് വിധേയമായിട്ടുണ്ട്.

കൂടാതെ ഫ്രണ്ട് ബമ്പറുകൾക്ക് കൂടുതൽ പ്രമുഖമായ ആംഗിളുകളും ഉണ്ട്. 16 മുതൽ 18 ഇഞ്ച് വരെ വലിപ്പമുള്ള പുതിയ വീൽ ഡിസൈനുകളും അവതരിപ്പിച്ചിട്ടുണ്ട്. പിൻവശത്ത് ടെയിൽ ലൈറ്റുകൾ ഒരു പുതിയ പാറ്റേൺ കൊണ്ടുവന്നിട്ടുണ്ട്.

റിയർ ബമ്പർ സൂക്ഷ്മമായി പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. കൊറോള ക്രോസ് GR സ്‌പോർട്ട് വേരിയന്റ് അതിൻ്റെ ഒറിജിനൽ ഡിസൈൻ ഹൈലൈറ്റുകൾ അതേപടി നിലനിർത്തിയിട്ടുണ്ട് എന്നതാണ്.എഞ്ചിൻ ഓപ്ഷനുകളിലൊന്നും മാറ്റങ്ങളില്ല. മുൻഗാമിക്ക് സമാനമായി 1.8 ലിറ്റർ പെട്രോൾ അല്ലെങ്കിൽ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ തന്നെയാണ് വാഹനത്തിന്.

ALSO READ: ദില്ലി വിമാനത്തളവത്തില്‍ ഇന്‍ഡിഗോ വിമാനം റണ്‍വേ തെറ്റിയിറങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News