
കഴിഞ്ഞ വർഷം ഒരു കോടിയിലധികം വാഹനങ്ങൾ വിറ്റഴിച്ചെന്ന നേട്ടവുമായി ടൊയോട്ട . തുടർച്ചയായ അഞ്ചാം വർഷമാണ് ടൊയോട്ട ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ടൊയോട്ട വിറ്റഴിച്ച കാറുകളിൽ ഭൂരിഭാഗവും പെട്രോളിലോ ഡീസലിലോ പ്രവർത്തിക്കുന്ന ഇന്റേണൽ കമ്പഷൻ എഞ്ചിൻ വാഹനങ്ങളായിരുന്നു .
ഇന്ത്യയിൽ ഇന്നോവ ഹൈക്രോസ്, അർബൻ ക്രൂയിസർ ഹൈറൈഡർ തുടങ്ങിയ ഹൈബ്രിഡ് മോഡലുകളും ടൊയോട്ടയുടെ നേട്ടത്തിന് സഹായിച്ചു. ആഗോള വിപണിയിൽ ടൊയോട്ടയുടെ മൊത്തത്തിലുള്ള വിൽപ്പനക്ക് സഹായിച്ചിരുന്നത് 40 ശതമാനവും ഹൈബ്രിഡ് കാറുകളാണ് .2 024 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 3.26 ലക്ഷത്തിലധികം കാറുകളാണ് ടൊയോട്ട ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചത്. 2023 വർഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ വിൽപ്പനയിൽ 40 ശതമാനം വർധനവ് രേഖപ്പെടുത്താൻ കമ്പനിക്കായിട്ടുണ്ട്.
അതേസമയം ജർമൻ ബ്രാൻഡായ ഫോക്‌സ്‌വാഗൺ ഗ്രൂപ്പാണ് ലോകത്തിലെ രണ്ടാമത്തെ വലിയ കാർ. 2024-ൽ ആഗോളതലത്തിൽ കമ്പനി 90 ലക്ഷത്തിലധികം വാഹനങ്ങളാണ് വിറ്റഴിച്ചത്. സ്കോഡ, സീറ്റ്, കുപ്ര തുടങ്ങിയ കാർ ബ്രാൻഡുകളും ആഡംബര വാഹന ബ്രാൻഡായ ഔഡി, ലംബോർഗിനി, ബെന്റ്ലി, പോർഷ, ഡ്യുക്കാട്ടി ഇവയെല്ലാം ഫോക്‌സ്‌വാഗണിൽ ഉൾപ്പെടുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here