
പ്രമുഖ ചരിത്രകാരൻ ഡോ. കെ എൻ പണിക്കരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ടി പി രാമകൃഷ്ണൻ എംഎൽഎ. വർഗീയതക്കും ഫാസിസ്റ്റ് ഭീഷണികൾക്കുമെതിരെ നിരന്തരം എഴുതിയും സംസാരിച്ചും, നമ്മുടെ കാലത്ത് പ്രതിരോധത്തിന്റെ വെളിച്ചം പകർന്ന മഹാനായ ബുദ്ധിജീവിയായിരുന്നു ഡോ. കെ എൻ പണിക്കരെന്ന് അദ്ദേഹം പറഞ്ഞു. വിജ്ഞാനലോകത്തിനും മതനിരപേക്ഷ ജനകീയ പ്രസ്ഥാനങ്ങൾക്കും വലിയ നഷ്ടമാണ് വിയോഗമെന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ എംഎൽഎ പറഞ്ഞു.
കേരള ചരിത്രഗവേഷണ കൗൺസിൽ സ്ഥാപക ചെയർമാൻ കൂടിയായ കെ എൻ പണിക്കർ തന്റെ 89-ാം വയസിലാണ് വിടപറഞ്ഞത്. തിരുവനന്തപുരം പട്ടം എസ്. യു.ടി. ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ചരിത്ര രചനയിൽ മാർക്സിസ്റ്റ് രചനാരീതി സ്വീകരിച്ച അദ്ദേഹം വർഗീയതയ്ക്കെതിരെ നിരന്തരം ശബ്ദമുയർത്തുകയും മതേതരത്വത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്തു.
ടി പി രാമകൃഷ്ണൻ എംഎൽഎയുടെ വാക്കുകൾ ഇങ്ങനെ:
ഡോ. കെ. എൻ. പണിക്കർ വിട പറഞ്ഞു.
വർഗീയതക്കും ഫാസിസ്റ്റ് ഭീഷണികൾക്കുമെതിരെ നിരന്തരം എഴുതിയും സംസാരിച്ചും, നമ്മുടെ കാലത്ത് പ്രതിരോധത്തിന്റെ വെളിച്ചം പകർന്ന മഹാനായ ബുദ്ധിജീവിയായിരുന്നു അദ്ദേഹം.
കൊളോണിയൽ ഇന്ത്യയെയും അതിന്റെ ചരിത്ര-സാംസ്കാരിക അടിസ്ഥാനങ്ങളെയും ആഴത്തിൽ വിശകലനം ചെയ്ത അദ്ദേഹത്തിന്റെ വിയോഗം വിജ്ഞാനലോകത്തിനും മതനിരപേക്ഷ ജനകീയ പ്രസ്ഥാനങ്ങൾക്കും വലിയ നഷ്ടമാണ്. മഹാപ്രതിഭയ്ക്ക് ആദരാഞ്ജലികൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

