‘കേരളത്തിലെ യഥാർഥ വിധിയല്ല എക്സിറ്റ് പോളിൽ പ്രതിഫലിച്ചത്, സംസ്ഥാനത്ത് എന്തിൻ്റെ അടിസ്ഥാനത്തിലാണ് മാറ്റം വരേണ്ടത്?’; ടി പി രാമകൃഷ്ണൻ

കേരളത്തിലെ യഥാർഥ വിധിയല്ല എക്സിറ്റ് പോളിൽ പ്രതിഫലിച്ചതെന്ന് എൽ ഡി എഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ. സംസ്ഥാനത്ത് എന്തിൻ്റെ അടിസ്ഥാനത്തിലാണ് മാറ്റം വരേണ്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കവേ ചോദിച്ചു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും ഭരണ തുടർച്ചയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

എക്സിറ്റ് പോൾ കഴിഞ്ഞ തെരഞ്ഞെടുപ്പിലും തെറ്റായിരുന്നു. അന്ന് ശൈലജ ടീച്ചർ തോൽക്കുമെന്ന് പ്രവചിച്ചിരുന്നു. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ ഇത്തവണയും ഉണ്ട്. ഇത് യാഥാർത്ഥ്യത്തിൽ നിന്നും വ്യത്യസ്തമാണ്. ഇവിടെ ഭരണ വിരുദ്ധ വികാരമില്ല, മാധ്യമ സൃഷ്ടി മാത്രമാണതെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ‘എക്സിറ്റ് പോള്‍ ഫലങ്ങളിൽ യാതൊരു ഉത്കണ്ഠയുമില്ല, എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിൽ വരും’; എം വി ഗോവിന്ദൻ മാസ്റ്റർ

എക്സിറ്റ് പോളിൽ ഏറ്റവും മികച്ച പിന്തുണ മുഖ്യമന്ത്രിക്കാണുള്ളത്. എത്ര സീറ്റ് എൽ ഡി എഫിനെന്ന് പ്രവചിക്കാനില്ല. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച ജനവിധിയെ അപഹസിക്കുന്നതാണ്. കോഴിക്കോട് എൽ ഡി എഫ് മുന്നേറ്റമുണ്ടാകുമെന്നും
ന്യൂനപക്ഷ ഏകീകരണം ഉണ്ടായെന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News