‘പാചകവാതകം ലഭ്യമാക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് കേന്ദ്രം പൂർണമായും പുറകോട്ട്’; ടി പി രാമകൃഷ്ണൻ

T P RAMAKRISHNAN

പാചകവാതകം ലഭ്യമാക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് കേന്ദ്രം പൂർണമായും പുറകോട്ടുപോയെന്ന് ടി പി രാമകൃഷ്ണൻ. അമേരിക്കൻ സാമ്രാജ്യത്വം ലോകത്തിലെ എണ്ണ ഖനന കേന്ദ്രങ്ങളെല്ലാം അവരുടെ അധീനതയിൽ കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാചകവാതക പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിൻ്റെ അനാസ്ഥയ്ക്കെതിരെ നടത്തുന്ന എൽഡിഎഫ് പ്രതിഷേധത്തിലാണ് അദ്ദേഹം സംസാരിച്ചത്.

അങ്ങേയറ്റം നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിട്ട് യുദ്ധമുഖം തുറന്നിരിക്കകയാണ്. എണ്ണയാണ് അമേരിക്ക ലക്ഷ്യമിടുന്നത്. അമേരിക്കയുടെ ആധിപത്യത്തിൽ അമേരിക്കയുടെ നിയന്ത്രണത്തിൽ മറ്റു രാജ്യങ്ങള കൊണ്ടുവരുന്നതിന് വേണ്ടി ശ്രമിക്കുകയാണ് ചെയ്യുന്നത്. ഇതിൽ കേന്ദ്രത്തിന്റെ നിലപാട് എന്താണെന്നും അമേരിക്കയുടെ നിലപാടിനെ തള്ളിപ്പറയാൻ കേന്ദ്രം തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘തല ഉയർത്തി നിൽക്കും, കണ്ണൂരിലെ ഓരോ നേതാവും എൻ്റെ കൈ പിടിച്ച് വളർന്നവർ’; നേതൃത്വത്തെ വെല്ലുവിളിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുമായി കെ സുധാകരൻ

യുദ്ധത്തെ തുടർന്ന് പെട്രോളിയം ഉൽപ്പന്നങ്ങളുടെ അതിഗുരുതരമായ സ്ഥിതിവിശേഷം രൂപപ്പെട്ടു വരുകയാണ്. ഈ ഘട്ടത്തിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ ഗവൺമെന്റിന് ഉത്തരവാദിത്തമുണ്ട്. എന്നാൽ അമേരിക്കയ്ക്കും ഇസ്രയേലിനും പിന്തുണ നൽകുന്ന നിലപാടാണ് നരേന്ദ്രമോദി സർക്കാർ സ്വീകരിക്കുന്നത്. മനുഷ്യത്വ വിരുദ്ധമായ അമേരിക്കയുടെ നിലപാടിനെ പിന്തുണയ്ക്കുന്ന നിലപാടാണ് നരേന്ദ്രമോദി ഗവൺമെൻറ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News