
യു.ഡി.എഫ് പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങൾ വെറും പൊള്ളയാണെന്നും നടപ്പിലാക്കാൻ കഴിയാത്ത വാഗ്ദാനങ്ങളാണ് അവർ മുന്നോട്ടുവെക്കുന്നതെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ഭരണത്തുടർച്ചയുടെ ഭാഗമായി പ്രായോഗികമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മാത്രമാണ് എൽ.ഡി.എഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
യു.ഡി.എഫിന് എന്ത് പ്രഖ്യാപനവും നടത്താം എന്ന അവസ്ഥയാണെന്നും എന്നാൽ ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് ഇതെന്നും അദ്ദേഹം വിമർശിച്ചു. നിലവിൽ സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന പദ്ധതികളുടെ തുടർച്ച ഉറപ്പാക്കുന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ : ‘കാരുണ്യ ഗുണഭോക്താക്കൾക്ക് പരിധിയില്ലാത്ത ചികിത്സ സൗകര്യം’; എൽ ഡി എഫ് പ്രകടന പത്രിക പുറത്ത്
പേരാമ്പ്രയിലെ വിവാദ അനൗൺസ്മെന്റുമായി ബന്ധപ്പെട്ട യു.ഡി.എഫ് പരാതിയിൽ നടക്കുന്ന അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്ന് ടി.പി. രാമകൃഷ്ണൻ അറിയിച്ചു. തെറ്റായ ഒരു കാര്യവും എൽ.ഡി.എഫ് ചെയ്തിട്ടില്ലെന്നും എന്നാൽ പരിശോധനയിൽ എന്തെങ്കിലും തെറ്റുകൾ കണ്ടെത്തിയാൽ അത് തിരുത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മതം പറഞ്ഞ് വോട്ട് പിടിക്കുന്നത് എൽ.ഡി.എഫിന്റെ രീതിയല്ലെന്നും വിവാദങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

