‘നിലമ്പൂരിലേത് എൽഡിഎഫിന് വൻ വിജയം നേടാനുള്ള രാഷ്ട്രീയ സാഹചര്യം’; പിവി അൻവറെന്ന ഘടകം ഇടതുപക്ഷത്തെ ബാധിക്കില്ലെന്ന് ടി പി രാമകൃഷ്ണൻ

tp-ramakrishnan

നിലമ്പൂരിൽ എം സ്വരാജ്‌ മത്സരിക്കണമെന്ന സിപിഐഎം തീരുമാനത്തെ ഇടത് മുന്നണി നേതാക്കൾ സ്വാഗതം ചെയ്യുന്നതായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. എൽഡിഎഫ് യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. നിലമ്പൂരിലേത് എൽഡിഎഫിന് വൻ വിജയം നേടാനുള്ള രാഷ്ട്രീയ സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജനങ്ങളെ വർഗീയവത്കരിക്കാനുള്ള ഗൂഢനീക്കമാണ് യുഡിഎഫ് നടത്തുന്നതെന്നും ടി പി രാമകൃഷ്ണൻ വിമർശനമുന്നയിച്ചു. ജനങ്ങളുടെ ഐക്യം കാത്ത് സൂക്ഷിക്കാനാണ് എൽഡിഎഫ് നിലകൊള്ളുന്നത്. എം സ്വരാജ് വൻ വിജയം നേടുമെന്നും ഇതിനായി എൽഡിഎഫിലെ എല്ലാ പാർട്ടികളും പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫിന് വലിയ ഭൂരിപക്ഷം ലഭിക്കും. മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

ALSO READ; ‘പൂക്കളുടെ പുസ്‌തക’മെഴുതിയ വിപ്ലവകാരി, വാക്കിന് കരുത്തുള്ള ജനനേതാവ്; ആരാണ് എം സ്വരാജ്?

ജൂൺ 1 ന് മണ്ഡലം കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന വിവരവും അദ്ദേഹം പങ്കുവച്ചു. ഘടകകക്ഷി നേതാക്കൾ എല്ലാവരും കൺവൻഷനിൽ പങ്കെടുക്കും. വാർഡ് – ബൂത്ത്‌ തല കൺവെൻഷനുകൾ ജൂൺ 5 മുതൽ ആരംഭിക്കും. നിലമ്പൂരിൽ എൽഡിഎഫ് നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ ടി പി രാമകൃഷ്ണൻ തെരഞ്ഞെടുപ്പ് കേരള സമൂഹത്തിന് ഗുണകരമാക്കി മാറ്റാൻ എല്ലാ നിലപാടുകളും സ്വീകരിക്കുമെന്നും ഉറപ്പു നൽകി. സർക്കാരിന് അനുകൂലമായ നിലപാടാണ് ജനങ്ങൾ സ്വീകരിക്കുന്നത്. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും

പി വി അൻവർ എന്ന ഘടകം എൽഡിഎഫിനെ ബാധിക്കില്ലെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. അൻവർ എന്ത് നിലപാട് സ്വീകരിച്ചാലും എൽഡിഎഫിനെ ബാധിക്കില്ല. യുഡിഎഫിന് എങ്ങനെയും ഭരണം തിരിച്ചു പിടിക്കൽ മാത്രമാണ് ലക്ഷ്യം. അൻവർ യുഡിഎഫിന് അനുകൂലമായ നിലപാടെടുക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali