പാർട്ടി ഓഫീസുകള്‍ക്ക് നേരെയുള്ള യുഡിഎഫ് – ബിജെപി ആക്രമണം: ‘ശക്തമായി അപലപിക്കുന്നു, അക്രമങ്ങൾക്ക് കീഴ്‌പ്പെട്ട് കൊടുക്കാനാകില്ല’; ടി പി രാമകൃഷ്ണൻ

tp-ramakrishnan

തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി ഓഫീസുകള്‍ക്ക് നേരെയുള്ള യുഡിഎഫ് – ബിജെപി ആക്രമണത്തെ എൽഡിഎഫ് അപലപിക്കുന്നുവെന്ന് എൽഡിഎഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്ത് പലയിടങ്ങളിലും പാർട്ടി ഓഫീസുകൾക്ക് നേരെ ബിജെപിയുടെയും യുഡിഎഫ് പ്രവർത്തകരുടെയും അക്രമം ഉണ്ടായി. ഇത്തരം അക്രമങ്ങൾക്ക് കീഴ്‌പ്പെട്ട് കൊടുക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഒരു പ്രത്യേക സാഹചര്യം രൂപപ്പെടുകയാണ്. ബിജെപി ആദ്യമായി മൂന്ന് സീറ്റിൽ വിജയിച്ചു. ഇവരുടെ ജയത്തിന് അനുകൂലമായ സമീപനമാണ് കോൺഗ്രസും യുഡിഎഫും സ്വീകരിച്ചത്. ഈ സാഹചര്യത്തെക്കുറിച്ച് പരിശോധന നടത്തേണ്ടതുണ്ട്. കേരളത്തെ വർഗീയമായി വേർതിരിക്കാനുള്ള ശ്രമം നടന്നാൽ അതിനെ അംഗീകരിക്കാൻ സാധിക്കില്ല. മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം.

ALSO READ: ‘ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാതെ ഇരിക്കുന്ന നിലപാട് എൽഡിഎഫിന് ഇല്ല, ജനങ്ങൾക്കൊപ്പം നിന്ന് മുന്നോട്ട് പോകും’; ടി പി രാമകൃഷ്ണൻ

ഒരുതലത്തിലും ജനങ്ങൾ വർഗീയമായി ചേരിതിരിയാൻ പാടില്ലെന്നും ഇതിന് സാധ്യമായ എല്ലാ നടപടിയും എൽഡിഎഫ് സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ വർഗീയമായ നിലപാടിലേക്ക് തിരികെ കൊണ്ടുപോകാൻ ഗൂഢമായ നീക്കം നടക്കുകയാണ്. ജനങ്ങൾ ജാഗ്രതാപൂർവം നിലനിൽക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News